ദുബായ്: യുഎഇയിലെ പ്രവാസികൾക്കും സ്വദേശികൾക്കും ഇടയിൽ ഷേപ്പിങ് മാമാങ്കം എത്തുന്നു. മികച്ച ഓഫറുകളുമൊരുക്കി “നെസ്റ്റോ ബിഗ് ഡേയ്സ് എത്തുന്നു. രാജ്യത്തുടനീളമുള്ള മുഴുവൻ നെസ്റ്റോ ഹൈപ്പർ മാക്കറ്റുകളും വർഷത്തിലെ ഏറ്റവും വലിയ വിലക്കിഴിവ് സെയിലിനായി തയാറെടുക്കുകയാണ്.
നെസ്റ്റോ “ദി അൾട്ടിമേറ്റ് ബിഗ് ഡേയ്സ്” എന്ന പേരിൽ ആണ് ഓഫറുകൾ ഒരുക്കുന്നത്. നാല് ദിവസം നീണ്ടു നിൽക്കുന്ന ഓഫറുകൾ ആണ് ഉണ്ടായിരിക്കുക. രാജ്യത്തെ മുഴുവൻ ഔട്ട്ലെറ്റുകളിലും ഏകദേശം എല്ലാ പ്രൊഡക്ടുകളിലും മികച്ച ഓഫറുകൾ ലഭ്യമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഈ മാസം 14 മുതൽ 17 വരെ നടക്കുന്ന ബിഗ് ഡേയ്സ് സെയിലിൽ ലൈഫ് സ്റ്റൈൽ, ഗ്രോസറി, ഇലക്ട്രോണിക്സ് വിഭാഗങ്ങളിലെല്ലാം 80% വരെ വിലക്കിഴിവാണ് നെസ്റ്റോ പ്രഖ്യാപിച്ചിരിക്കുന്നത്.
എപ്പോഴും എല്ലാവർക്കും സ്വീകാര്യമായ വിലയിൽ മികച്ച ഉത്പന്നങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ശ്രമിക്കുന്ന നെസ്റ്റോ, ഇത്തവണയും പ്രതീക്ഷകൾ തെറ്റിക്കില്ലെന്നാണ് പ്രവാസികളുടെ വിശ്വാസം.