കൊളംബോ: ഏഷ്യാകപ്പില്‍ ഇന്ത്യക്ക് ആദ്യ വിജയം. നേപ്പാളിനെതിരെ പത്ത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ നേടിയത്. മഴ കാരണം ഓവര്‍ വെട്ടിച്ചുരുക്കിയ മത്സരത്തില്‍ 23 ഓവറിന് 145 റണ്‍സെന്ന വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. വിക്കറ്റുകളൊന്നും നഷ്ടപ്പെടാതെ 20-ാം ഓവറില്‍ തന്നെ ഇന്ത്യ ലക്ഷ്യത്തിലെത്തി. വിജയത്തോടെ സൂപ്പര്‍ ഫോറിലേക്ക് കടക്കാന്‍ ഇന്ത്യക്ക് സാധിച്ചു. ഗ്രൂപ്പ് എയില്‍ നിന്ന് പാകിസ്താന് പിന്നാലെ ഇന്ത്യയും പ്ലേഓഫിലെത്തിയതോടെ ഏഷ്യാ കപ്പില്‍ മറ്റൊരു ഇന്ത്യ-പാക് പോരാട്ടം കൂടി ഉറപ്പായിരിക്കുകയാണ്.