ന്യൂ ഡല്‍ഹി: നേപ്പാളില്‍ 72 യാത്രക്കാരുമായി വിമാനം തകര്‍ന്നുവീണു. കാഠ്മണ്ഡുവില്‍ നിന്ന് പോയ എടിആര്‍-72 എന്ന വിമാനമാണ് പൊഖാറ വിമാനത്താവളത്തിലെ റണ്‍വേയില്‍ തകര്‍ന്ന് വീണത്. തകര്‍ന്ന് വീണയുടന്‍ തന്നെ വിമാനത്തിന് തീ പിടിച്ചതാണ് ദുരന്തത്തിന്റെ വ്യാപത് വര്‍ധിപ്പിച്ചത്.
68 യാത്രക്കാരും നാല് ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. 13 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി നേപ്പാള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
അതേസമയം, മധ്യ നേപ്പാളിലെ പ്രധാന വിമാനത്താവളമായിരുന്നു പൊഖാറ. ഇതിന് മൂന്ന് കിലോമീറ്റര്‍ അകലെ ആഭ്യന്തര വിമാനത്താവളം പുതിയതായി നിര്‍മ്മിച്ചിരുന്നു. ഈ ആഭ്യന്തര വിമാനത്താവളത്തിലാണ് ഇന്ന് അപകടം ഉണ്ടായത്. പ്രവര്‍ത്തനം ആരംഭിച്ച് 15ാം ദിവസമാണ് അപകടം ഉണ്ടായത്. യെതി എയര്‍ലൈന്‍സിന്റേതാണ് വിമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഭ്യന്തര സര്‍വീസ് നടത്തിയിരുന്ന വിമാനമാണ് തകര്‍ന്നത്.