Gulf

സൗദിയില്‍ ചില പ്രദേശങ്ങളില്‍ ഏതാനും ദിവസം കൂടി മഴ തുടരുമെന്ന് എന്‍സിഎം

Published

on

റിയാദ്: രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും അടുത്ത ചൊവ്വാഴ്ച വരെ കാലാവസ്ഥാ മാറ്റങ്ങള്‍ പ്രവചിച്ച് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി- എന്‍സിഎം). പൊടിപടലങ്ങളടങ്ങിയ മണല്‍ക്കാറ്റ് 60 കി.മീ വേഗതയില്‍ വരെ വീശും. കാറ്റിനൊപ്പം മിതമായ ഇടിമിന്നലുണ്ടാകുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഈയാഴ്ച പകുതി വരെ ചില പ്രദേശങ്ങളില്‍ മഴ തുടരുമെന്നാണ് പ്രാഥമിക പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്. റിയാദ് മേഖലയില്‍ പൊടിയും മണലും ഉയര്‍ത്തി മണിക്കൂറില്‍ 50 കി.മീ വേഗതയില്‍ വീശുന്ന കാറ്റിനൊപ്പം നേരിയ മഴയും പ്രതീക്ഷിക്കുന്നു.

ജിസാന്‍ മേഖലയിലാണ് ഈയാഴ്ച കുടുതല്‍ മഴയുണ്ടാവുക. ബിഷ്, ദര്‍ബ്, സബ്‌യ, അബു അരിഷ്, അല്‍ തുവല്‍, സംത, അല്‍ ഹാര്‍ത്ത്, അഹദ് മസര്‍ഹ, അല്‍ അരിദ, ഫിഫ, അല്‍ ദായെര്‍, അല്‍ റായ്ത്ത്, ഹാറൂബ്, അല്‍ ഈദാബി, അല്‍ ഖുബ എന്നിവയുള്‍പ്പെടെ ജിസാന്‍ മേഖലയിലാകെ മഴ പ്രതീക്ഷിക്കുന്നു.

മക്ക മേഖലയിലെ ത്വാഇഫ്, അല്‍ അരിദാത്ത്, മെയ്സാന്‍, ആദം, അല്‍ കാമില്‍ തുടങ്ങിയ ഭാഗങ്ങളില്‍ ചൊവ്വാഴ്ച വരെ മഴ സാധ്യതയുണ്ട്.

അബഹ, ഖമീസ് മുഷൈത്ത്, ബിഷ, അല്‍ നമാസ്, തനോമ, ബല്‍ഖര്‍ന്, റിജാല്‍ അല്‍മ, ബറാഖ്, മഹായില്‍, അല്‍ മജാരിദ, താരിബ്, തത്ലീത്, അല്‍ ബഹ, ബല്‍ജുറഷി, അല്‍ ബഹ മേഖലകള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളെ കാലാവസ്ഥാ മാറ്റം ബാധിക്കും. മന്ദാഖ്, ഖില്‍വ, അല്‍ മഖ്വ, ബാനി ഹസന്‍, അല്‍ ഹജര്‍, ഗാമിദ് അല്‍ സിനാദ്, അല്‍ ഖുറ, അല്‍ അഖീഖ് ഭാഗങ്ങളിലും കാലാവസ്ഥാ മാറ്റം പ്രതീക്ഷിക്കുന്നു.

കാലാവസ്ഥാ മാറ്റം റിയാദ്, ദിരിയ, അഫീഫ്, ദവാദ്മി, അല്‍ ഖുവയ്യ, അല്‍ അഫ്‌ലാജ്, ഹവ്തത്ത് ബനു തമീം, അല്‍ ഹാരിഖ്, അല്‍ സുല്‍ഫി, അല്‍ ഘട്ട്, ഷഖ്റ, അല്‍ മജ്മഅ, അല്‍ മുസാഹിമിയ, റുമ, മറാത്ത്, ഹുറൈമില എന്നിവയെ ബാധിക്കും.

അതേസമയം, മക്ക മേഖലയിലെ തുര്‍ബ, റാനിയ, അല്‍ മോയ, അല്‍ ഖുര്‍മ എന്നിവിടങ്ങളിലും മദീന മേഖലയിലെ അല്‍ മഹ്ദ്, വാദി അല്‍-ഫറ എന്നിവയുള്‍പ്പെടെ ഭാഗങ്ങളിലും ഇന്നും നാളെയും നേരിയ മഴ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version