Entertainment

എ ആർ റഹ്മാൻ സംഗീതം, വരികൾ കമൽ ഹാസൻ; 2 മണിക്കൂറിൽ ‘തഗ് ലൈഫി’ലെ പാട്ടി റെഡി

Published

on

കമൽഹാസൻ-മണിരത്നം ചിത്രം തഗ് ലൈഫിന്റെ ചിത്രീകരണം ഉത്തരേന്ത്യയിൽ പുരോഗമിക്കുകയാണ്. ചിത്രീകരണത്തിനായി കമൽ ഹാസൻ ഉടൻ അണിചേരുമെന്നാണ് റിപ്പോർട്ട്. ഇപ്പോൾ സിനിമയുമായി ബന്ധപ്പെട്ട മറ്റൊരു വാർത്ത കൂടി പങ്കുവെയ്ക്കുകയാണ്. തഗ് ലൈഫിലെ പാട്ടുകൾക്ക് വരികളെഴുതുന്നത് കമൽ ഹാസനാണ്.

നിരവധി പാട്ടുകൾക്ക് രചനയൊരുക്കിയിട്ടുണ്ട് കമൽഹാസൻ. തഗ് ലൈഫിനായി വളരെ പെട്ടെന്ന് പാട്ടിന് വരികൾ തയാറാക്കുകയായിരുവെന്നും രണ്ട് മണിക്കൂറിനുള്ളിൽ തന്നെ എ ആർ റഹ്മാൻ പാട്ടിന് ഈണം പകർന്നെന്നും നടൻ പറയുന്നു. ഏതായാലും കമൽഹാസന്റെ വരികളിൽ എ ആർ റഹ്മാൻ ചിട്ടപ്പെടുത്തിയ ഗാനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകരും.

ജെയ്സൽമീറിലെ ചിത്രീകരണത്തിന് ശേഷം ടീം ഡൽഹിയിലേക്ക് പോവുകയാണ്. ചിമ്പു, തൃഷ തുടങ്ങിയ മറ്റ് താരങ്ങളുമായുള്ള സീനുകളൊക്കെ അവസാന ഷെഡ്യൂളിലായിരിക്കും. ഒരു പീരിയോഡിക് ഗ്യാങ്സ്റ്റർ ഡ്രാമയായാണ് തഗ് ലൈഫ് ഒരുങ്ങുന്നത്. മാത്രമല്ല 1000 വർഷം മുൻപുള്ള കഥയാണ് പറയുന്നത്. ചിത്രത്തിൽ രണ്ടിലധികം കഥാപാത്രങ്ങളെ കമൽഹാസൻ അവതരിപ്പിക്കുന്നുണ്ട്. 2025-ൽ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ റിലീസായാണ് തഗ് ലൈഫ് പ്രേക്ഷകരിലേക്കെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version