മസ്കറ്റ്: ഒമാനിലെ ജനസംഖ്യ 50 ലക്ഷവും കടന്നു. ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്‍റെ പുതിയ കണക്ക് പുറത്തു വന്നപ്പോൾ ആണ് ഇക്കാര്യം പുറത്തുവന്നത്. മുൻ വർഷത്തെക്കാൾ അപേക്ഷിച്ച് 1.2 ശതമാനത്തിന്‍റെ വർധനവാണുണ്ടായിരിക്കുന്നത്. ആകെ ജനസംഖ്യയുടെ 43.3 ശതമാനവും ഒമാനില പൗരൻമാർ ആണ്. ബാക്കിയുള്ളവർ ആണ് പ്രവാസികൾ. 22,36,645 ഒമാൻ പൗരൻമാർ ആണ്, 2,928,957 വിദേശികൾ ആണ് ഇപ്പോൾ രാജ്യത്ത് ഉള്ളത്.
അതേസമയം ഒമാനിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശമായി മസ്കറ്റ് ഗവർണേറ്റ് മാറി. മൊത്തം ജനസംഖ്യയുടെ 29.7 ശതമാനവും താമസിക്കുന്നത് മസ്കറ്റിലാണ്. ഇത് തന്നെ ഏകദേശം 15,46,667 ആളുകൾ വരും. രണ്ടാം സ്ഥാനത്ത് വരുന്നത് ദാഖിലിയ ഗവർണറേറ്റാണ് ഇവിടെ വരുന്നത് 10,44,388 ആളുകൾ ആണ് താമസിക്കുന്നത്. മൊത്തം ജനസംഖ്യയുടെ 20.3 ശതമാനവുമാണ് ഇതെന്ന് ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്‍റെ കണക്കുകൾ സൂചിപ്പിച്ചിക്കുന്നു.
അതിനിടെ ജനുവരിയായിട്ടും വലിയ തണുപ്പില്ലാതെയാണ് ഒമാൻ കടന്നു പോകുന്നത്. തണുപ്പു വിട്ടുമാറാത്ത പല സ്ഥലങ്ങളിലും ഇപ്പോൾ തണുപ്പ് അനുഭവപ്പെടുന്നില്ല. ഡിസംബർ 22ന് ശൈത്യകാലം ഔദ്യോഗികമായി ഒമാനിൽ ആരംഭിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ വർഷത്തെപോലെ തണുപ്പ് കാര്യമായി ഇവിടെയില്ല.
മാർച്ച് 20 നാണ് ശൈത്യകാലം ഒമാനിൽ അവസാനിക്കുന്നത്. 88 ദിവസവും 23 മണിക്കൂറും 39 സെക്കൻഡുമുമാണ് ഒമാനിൽ മഞ്ഞുകാലം ഉള്ളത്. ജബൽ അഖ്ദർ, ജബൽ ശംസ് തുടങ്ങിയ പ്രദേശങ്ങൾ എല്ലാം മഞ്ഞു മൂടി കിടക്കുന്ന പ്രദേശങ്ങൾ ആണ് എന്നാൽ ഇത്തവണ എല്ലാ ഇടത്തും തണുപ്പ് കുറവാണ്. മകസ്കറ്റ് അടക്കമുള്ള സ്ഥലങ്ങൾ തണുത്ത് വിറക്കേണ്ട സമയത്തും മിതമായ തണുപ്പിലാണ് രാജ്യം പോകുന്നത്.
24 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് ഇപ്പോഴും മസക്റ്റിലെ തണുപ്പ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ആഴ്ചയും ഈ ആഴ്ചയും അന്തരീക്ഷ ഊഷ്മാവ് കുറവ് തന്നെയാണ് ഉള്ളത്. അടുത്ത ആഴ്ചയിൽ കൂടിയ താപനില 26 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 17 ഡിഗ്രി സെൽഷ്യസുമായിരിക്കുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.