ഇസ്ലാമാബാദ്: പാകിസ്താനിലെ ഖൈബർ പഖ്തൂന്‍ഖ്വ പ്രവിശ്യയിൽ സ്ഫോടനം. ബജൗറി ജില്ലയിലെ ഖാറിലെ ജമിയത്ത് ഉലമ-ഇ-ഇസ്ലാം-ഫസൽ രാഷ്ട്രീയ പാർട്ടിയുടെ യോഗത്തിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ 40ലേറെ പേർ കൊല്ലപ്പെടുകയും 200റോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഒരു അന്തർദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഖാറിലെ ജെയുഐ-എഫിന്റെ പ്രമുഖ നേതാവായ മൗലാന സിയാവുല്ല ജാനും സ്ഫോടനത്തിൽ കൊല്ലപ്പെട്ടതായി ബജൗറി ജില്ലാ എമർജൻസി ഓഫീസർ സാദ് ഖാൻ പാകിസ്താൻ ദിനപത്രമായ ‘പാകിസ്താന് ഡെയ്ലി ഡോണി’നോട് പറഞ്ഞതായും റിപ്പോർട്ടുണ്ട്.