Sports

സഹലിന് ഏറെ ആഗ്രഹിച്ചിരുന്ന ആ റോൾ നൽകി മോഹൻ ബഗാൻ; ഇക്കുറി ഗോൾമഴ പ്രതീക്ഷിക്കാം

Published

on

ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്‌ബോൾ താരങ്ങളിൽ ഒരാളാണ് മലയാളിയായ സഹൽ അബ്ദുൾ സമദ് ( Sahal Abdul Samad ). ഇന്ത്യൻ സൂപ്പർ ലീഗ് ( Indian Super League ) ക്ലബ്ബായ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്സിക്കൊപ്പമുള്ള ( Kerala Blasters F C ) ആറ് വർഷം നീണ്ട കരിയർ അവസാനിപ്പിച്ച് കൊൽക്കത്തൻ വമ്പന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ് ( Mohun Bagan Super Giants ) ക്ലബ്ബിലേക്ക് ചേക്കേറിയിരിക്കുകയാണ് സഹൽ അബ്ദുൾ സമദ്. അഞ്ച് വർഷ കരാറിലാണ് സഹൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിൽ എത്തിയത്.

26 കാരനായ സഹൽ അബ്ദുൾ സമദ് മോഹൻ ബഗാനിൽ അറ്റാക്കിങ്ങ് മിഡ്ഫീൽഡർ റോളിലായിരിക്കും കളിക്കുക. ഇക്കാര്യം സഹൽ അബ്ദുൾ സമദ് തന്നെയാണ് വെളിപ്പെടുത്തിയത്. കരാറിനു മുമ്പുള്ള ചർച്ചകളിലാണ് ഇക്കാര്യം ധാരണയായത് എന്നും സഹൽ അബ്ദുൾ സമദ് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച താരമാണ് സഹൽ അബ്ദുൾ സമദ്. 97 മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ബൂട്ട് സഹൽ അബ്ദുൾ സമദ് അണിഞ്ഞു.

‘ ഞാൻ അതിയായ സന്തോഷത്തിലാണ്. മോഹൻ ബഗാന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു, ഭാവിയിൽ എനിക്കായി ക്ലബ്ബിൽ ( മോഹൻ ബഗാൻ സൂപ്പർ ജയ്ന്റ് ) എന്താണ് കരുതിയിരിക്കുന്നത് എന്നറിയുന്നതിൽ എനിക്ക് ആവേശമുണ്ട് ‘ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സഹൽ അബ്ദുൾ സമദ് പറഞ്ഞു.

‘ ഒരു അറ്റാക്കിങ്ങ് മിഡ്ഫീൽഡറെന്ന നിലയിലാണ് ഞാൻ എന്റെ ഏറ്റവും മികച്ച ഫുട്‌ബോൾ കളിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് പുറത്തേക്ക് നീങ്ങാനുള്ള തീരുമാനത്തിലൂടെ വ്യത്യസ്ത ടീമുകളുമായി സൈനിങ്ങുകൾ ചർച്ചചെയ്യുമ്പോൾ, ഞാൻ കളിക്കുന്ന സ്ഥാനത്തെക്കുറിച്ച് പ്രത്യേകം അന്വേഷിച്ചു. മോഹൻ ബഗാൻ സൂപ്പർ ജയന്റ് എന്നെ അറ്റാക്കിങ്ങ് മിഡ്ഫീൽഡർ റോളിൽ ഉപയോഗിക്കാനുള്ള അവരുടെ പദ്ധതി വെളിപ്പെടുത്തി. അത് വളരെ പ്രോത്സാഹജനകമായിരുന്നു. ഭാവിയെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് മികച്ചതായി തോന്നി. തീർച്ചയായും ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ നല്ല ട്രാക്ക് റെക്കോഡുള്ള ക്ലബ്ബാണ് മോഹൻ ബഗാൻ സൂപ്പർ ജയ്ന്റ് ‘ – സഹൽ അബ്ദുൾ സമദ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version