കോഴിക്കോട്: കോഴിക്കോട് നിന്നും മസ്കറ്റിലേക്ക് പോകാൻ വേണ്ടി പുറപ്പെടാൻ തയ്യാറായി നിന്ന യാത്രക്കാർക്ക് ദുരിതം. ചൊവ്വാഴ്ച രാത്രി കോഴിക്കോട് നിന്ന് മസ്കറ്റിലേക്ക് പോകേണ്ടിയിരുന്ന വിമാനത്തിൽ നിന്നും യാത്രക്കാരെ ഇറക്കി. സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. എയർ ഇന്ത്യ എക്‌സ്പ്രസിൽ ആണ് യാത്രക്കാർക്ക് ഈ ദുരിതം സംഭവിച്ചത്.
വിമാനം പുറപ്പെടുന്നതിന് വേണ്ടി യാത്രക്കാർക്ക് ബോഡിങ് പാസ് എല്ലാം നൽകി വിമാനത്തിൽ കയറ്റി. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും വിമാനം പുറപ്പെട്ടില്ല. കുറച്ചു കഴിഞ്ഞപ്പോൾ യാത്രക്കാരെ തിരിച്ചിറക്കി. പിന്നീട് മണിക്കൂറുകൾക്ക് ശേഷം മറ്റൊരു വിമാനത്തിലാണ് യാത്രക്കാരെ മസ്‌കറ്റിലെത്തിച്ചത്.
ചൊവ്വാഴ്ച രാത്രി 11.35ന് കോഴിക്കോട് നിന്നും മസ്കറ്റിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് ആണ് യാത്രക്കാർക്ക് ദുരിതം സമ്മാനിച്ചത്. 11 മണി ആയപ്പോൾ മുഴുവൻ യാത്രക്കാരും വിമാനത്തിൽ കയറി. എന്നാൽ വിമാനം പുറപ്പെടേണ്ട സമയം ആയിട്ടും പുറപ്പെടാത്തതിനാൽ യാത്രക്കാർ പ്രതിക്ഷേധിച്ചു. വിമാനത്തിൽ എസി പോലും ഇടാതെയാണ് യാത്രക്കാരെ ഇരുത്തിയത്. ചെറിയ കുട്ടികളും രോഗികളും എല്ലാം വിമാനത്തിൽ ഉണ്ടായിരുന്നു. കുറച്ചധികം സമയം കഴിഞ്ഞിട്ടും നടപടി ഇല്ലാത്തതിനാൽ യാത്രക്കാർ പ്രതിക്ഷേധിച്ചു. ഇതോടെ പരിഹാരവും എത്തി.
വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടെന്നും യാത്രക്കാർ തിരിച്ചിറങ്ങണമെന്നും വിമാനത്തിലെ ജീവനക്കാർ യാത്രക്കാരോട് ആവശ്യപ്പെട്ടു. പിന്നാട് യാത്രക്കാരെ വീണ്ടും കോഴിക്കോട് വിമാനത്താവളം ടെർമിനലിലേക്ക് എത്തിച്ചു. ഇനിടെ എത്തിയിട്ടും എപ്പോൾ പോകാൻ സാധിക്കും എന്നതിനെ കുറിച്ച് ഒരു വിവരവും അധികൃതർ നൽകിയില്ല. യാത്രക്കാർ പ്രതിഷേധിച്ചതിന് പിന്നാലെ ബുധനാഴ്ച പുലർച്ചെ 2.45 ന് ഇവരെ മറ്റൊരു വിമാനത്തിൽ കയറ്റി മസ്കറ്റിലേക്ക് അയച്ചു.
എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം പറക്കാൻ വെെകുന്നതും, പറക്കാതെ ഇരിക്കുന്നതും എല്ലാം നിരന്തരം സംഭവിക്കുന്ന ഒരു കാര്യമായി മാറിയിരിക്കുന്നു. കഴിഞ്ഞ മാസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട നിരവധി കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്. പലപ്പോഴും യാത്രക്കാർ വലിയ രീതിയിൽ ദുരിതത്തിലായിട്ടുണ്ട്. ചികിത്സക്കായും, അടിയന്തര ആവശ്യങ്ങൾക്കുമായി യാത്ര ചെയ്യുന്നവർ പലപ്പോഴും വലിയ രീതിയിൽ ദുരിതം അനുഭവിക്കും.