Gulf

മെസ്സിയുടെ പിഎസ്​ജിയോട് ഏറ്റുമുട്ടാൻ ഒരുങ്ങി ക്രിസ്റ്റ്യാനോയുടെ പുലികുട്ടികൾ

Published

on

റിയാദ് ∙ പിഎസ്​ജിയോട് ഏറ്റുമുട്ടുന്ന അൽനസ്ർ-അൽഹിലാൽ സംയുക്ത ടീമിലെ കളിക്കാരെ പ്രഖ്യാപിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന സംയുക്ത ടീമിലെ കളിക്കാരുടെ പേരുകൾ ടീം മാനേജർ ഖാലിദ് അൽഷാനിഫാണ്​ പുറത്തുവിട്ടത്​. 22 ​പേരാണ് സംയുക്ത ടീമിലുള്ളത്. മുഹമ്മദ് അൽഉവൈസ്, അമീൻ ബുഖാരി (ഗോൾകീപ്പർമാർ) അബ്​ദുല്ല അൽഅംറി, അലി ലഗാമി, സൗദ്​ അബ്​ദുൽ ഹമീദ്, ജാങ് ഹ്യൂൻ സൂ, അബ്​ദുല്ല മാദു, സുൽത്താൻ അൽഗനാം, ഖലീഫ അൽദോസരി, അലി അൽബുലൈഹി, ലൂയി ഗുസ്താവോ, അബ്​ദുല്ല അൽഖൈബരി, അബ്​ദുല്ല അതീഫ്, മുഹമ്മദ് കു​നോ, സാലിം അൽദോസരി, സാമി അൽനജ്​ഇ, മാത്യൂസ് പെരേര, താലിസ്ക, ബെറ്റി മാർട്ടിനെസ്, അന്ദ്രിയ കാരിയോ, മൂസ മരിഗ എന്നിവരാണ്​ ടീം അംഗങ്ങൾ​​.

റിയാദ്​ സീസണി​ന്റെ ഭാഗമായി വ്യാഴാഴ്​ച റിയാദ്​ കിങ്​ ഫഹദ്​ ഇന്റർനാഷനൽ സ്​റ്റേഡിയത്തിലാണ് സീസൺ കപ്പ് ഫുട്​ബാൾ നടക്കുന്നത്. ക്രിസ്റ്റ്യാനോ എതിരാളിയും പിഎസ്‌ജി താരവുമായ ലയണൽ മെസിയെ നേരിടുന്ന കൗതുകകരമായ കാഴ്ച്ചക്കാണ് ഏവരും ഉറ്റു നോക്കുന്നത്. മെസിക്കൊപ്പം ബ്രസീലിന്റെ നെയ്മറും ഫ്രാൻസ് ലോകകപ്പ് ഫൈനൽ ഹാട്രിക് ഹീറോ കെലിയൻ എംബാപ്പെയും പാരീസ് സെന്റ് ജെർമെയ്‌ന്റെ ടീമിലുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version