ഫ്‌ളോറിഡ: വനിതാ ചാമ്പ്യന്‍സ് കിരീടം നേടിയ ബാഴ്‌സലോണ താരങ്ങളെ അഭിനന്ദിച്ച് സൂപ്പര്‍ താരം ലയണല്‍ മെസ്സി. ഫൈനലില്‍ കരുത്തരായ ലിയോണിനെ തകര്‍ത്താണ് ബാഴ്‌സ കിരീടത്തില്‍ മുത്തമിട്ടത്. ഇപ്പോള്‍ ചാമ്പ്യന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് ബാഴ്‌സയുടെ ഇതിഹാസതാരവും പുരുഷ ടീമിന്റെ മുന്‍ ക്യാപ്റ്റനും കൂടിയായ ലയണല്‍ മെസ്സി.
തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മെസ്സി ആശംസകള്‍ അറിയിച്ചത്. ‘അഭിനന്ദനങ്ങള്‍ ചാമ്പ്യന്‍സ്’ എന്ന് ക്യാപ്ഷനോടെ ബാഴ്‌സ താരങ്ങള്‍ കിരീടമുയര്‍ത്തി നില്‍ക്കുന്ന ചിത്രം മെസ്സി പങ്കുവെച്ചു. മെസ്സിക്ക് നന്ദി അറിയിച്ച് ബാഴ്‌സയും രംഗത്തെത്തി.
ശനിയാഴ്ച നടന്ന കലാശപ്പോരാട്ടത്തില്‍ ലിയോണിനെ കീഴടക്കിയാണ് ബാഴ്സ വനിതകള്‍ കിരീടത്തില്‍ മുത്തമിട്ടത്. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്സയുടെ വിജയം. തങ്ങളുടെ ചരിത്രത്തില്‍ ആദ്യത്തെ ക്വാഡ്രപ്പിള്‍ എന്ന നേട്ടം സ്വന്തമാക്കാനും ബാഴ്‌സ വനിതകള്‍ക്ക് സാധിച്ചു.