Sports

മെസ്സിയുടെ ഫ്രീകിക്ക് ചെന്ന് കൊണ്ടത് പെൺകുഞ്ഞിന്റെ ശരീരത്തിൽ

Published

on

ഫ്ലോറിഡ: മേജർ ലീ​ഗ് സോക്കറിൽ ഒർലാൻഡോ സിറ്റിയെ തകർത്തിരിക്കുകയാണ് ലയണൽ മെസ്സിയുടെ ഇന്റർ മയാമി. മത്സരത്തിൽ ഇരട്ട ​ഗോളുമായി മെസ്സി മികച്ച പ്രകടനം കാഴ്ചവെച്ചു. 57, 62 മിനിറ്റുകളിലായിരുന്നു അർജന്റീനൻ ഇതിഹാസം ​ഗോൾ സ്കോർ ചെയ്തത്. പിന്നാലെ മത്സരത്തിൽ ഹാട്രിക് നേടാനുള്ള അവസരം മെസ്സിക്കുണ്ടായിരുന്നു.

ഫ്രീകിക്ക് ​ഗോളാക്കി മാറ്റാനുള്ള അവസരമാണ് അർജന്റീനൻ ഇതിഹാസത്തിന് ലഭിച്ചത്. എന്നാൽ മെസ്സിക്ക് അവസരം മുതലാക്കാൻ കഴിഞ്ഞില്ല. മാത്രമല്ല പോസ്റ്റിന് മുകളിലൂടെ പോയ പന്ത് ഒരു പെൺകുഞ്ഞിന്റെ ശരീരത്തിൽ ചെന്നാണ് കൊണ്ടത്. പിന്നാലെ പന്ത് കൊണ്ട വേദനയിൽ കുഞ്ഞ് കരയുന്നുമുണ്ട്.

57-ാം മിനിറ്റിലെ ആദ്യ ​ഗോൾ മെസ്സി അനായാസമാണ് നേടിയത്. എന്നാൽ 62-ാം മിനിറ്റിൽ ഏറെക്കാലത്തിന് ശേഷം ഒരു ഹെഡർ ​ഗോൾ താരം സ്വന്തമാക്കി. ലൂയിസ് സുവാരസ് നൽകിയ പാസാണ് മയാമി നായകൻ ഹെഡറിലൂടെ വലയിലെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version