ന്യൂഡൽഹി: ബന്ദിപ്പൂർ വനമേഖലയിലെ ദേശീയപാത 766ലെ ലെ രാത്രിയാത്ര നിരോധനത്തിൽ ഇടപെട്ട് സുപ്രീം കോടതി. രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ടു തൽസ്ഥിതി അറിയിക്കാൻ കേന്ദ്ര സർക്കാരിനും കേരളം ഉൾപ്പെടെയുള്ള കക്ഷികൾക്കും കോടതി നിർദേശം നൽകി.
ജസ്റ്റിസുമാരായ സജ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബഞ്ച് ആണ് നിർദേശം നൽകിയത്. ബന്ദിപ്പൂർ പാതയ്ക്ക് പകരം പുതിയ പാതയുടെ ബദൽ സാധ്യത അറിയിക്കാൻ 2019ല്‍ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്ന് നിർദേശം നൽകിയിരുന്നു. ഈ നിർദേശത്തിൽ കേന്ദ്രം മറുപടി നൽകി.
ബദൽ പാതയ്ക്ക് ചില നിർദേശങ്ങൾ ഉണ്ടെന്നും ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ വൈകാതെ അറിയിക്കാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ഏപ്രിൽ മാസം കേസ് വീണ്ടും സുപ്രീം കോടതി വീണ്ടും പരിഗണിക്കും.
ദേശീയപാത 766ല്‍ വയനാട് അതിർത്തിയിലെ മുത്തങ്ങയ്ക്ക് ശേഷം ബന്ദിപ്പൂർ വനമേഖലയിലാണ് രാത്രിയാത്രയ്ക്ക് നിരോധനമുള്ളത്. രാത്രി ഒൻപത് മാണി മുതൽ രാവിലെ ആറുവരെയാണ് രാത്രിയാത്രാ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
ഭിന്നശേഷി കുടുംബങ്ങൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ 33 ലക്ഷം രൂപ അനുവദിച്ചു
സംസ്ഥാനത്തെ ഭിന്നശേഷി കുടുംബങ്ങൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ ‘ആശ്വാസം’ പദ്ധതിയിൽ 33 ലക്ഷം (മുപ്പത്തിമൂന്ന് ലക്ഷം) രൂപ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 2023-2024 സാമ്പത്തിക വർഷം132 പേർക്ക് 25000 രൂപ വീതം പദ്ധതിയിലൂടെ വിതരണം ചെയ്യും.
സ്വയംതൊഴിൽ വായ്പക്ക് ഈട് നൽകാൻ ഭൂമിയോ, മറ്റു വസ്തുവകകളോ ഇല്ലാത്ത ഭിന്നശേഷിക്കാർക്ക് ചെറുകിട സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനാണ് കേരള സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ മുഖേന 25000 രൂപവീതം ധനസഹായമായി നൽകുന്നത്. ഈ സാമ്പത്തികവർഷം അപേക്ഷ സമർപ്പിച്ച അർഹരായ മുഴുവൻ പേർക്കും ധനസഹായം അനുവദിച്ചിട്ടുണ്ട്.
732 ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് 5000 രൂപ വീതം 36.6 ലക്ഷം രൂപ പ്രൊഫിഷ്യൻസി അവാർഡും 202 ഭിന്നശേഷിക്കാരായ അംഗീകൃത ലോട്ടറി ഏജന്റുമാർക്ക് 10.10 ലക്ഷം രൂപ ലോട്ടറി ധനസഹായവും നൽകിയതിനു പിന്നാലെയാണ് ആശ്വാസമായി 132 കുടുംബങ്ങൾക്ക് 33 ലക്ഷം രൂപ കൂടി അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. അർഹരായ ഗുണഭോക്താകളുടെ പട്ടിക www.hpwc.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2347768, നമ്പരിൽ ബന്ധപ്പെടാം.