ഷാർജ: യുഎഇയിലെ കണ്ണൂർ ജില്ലയിലെ മാട്ടൂൽ സ്വദേശികളുടെ വൈവിധ്യമാർന്ന മാട്ടൂൽ രുചി വിഭവങ്ങളുമായി ഇഫ്താർ വിരുന്ന് ഷാർജ പാകിസ്ഥാൻ സോഷ്യൽ സെന്ററിൽ വെച്ച് നടന്നു. മാട്ടൂൽ കൂട്ടായ്മ കമ്മറ്റി അംഗങ്ങളുടെ ഭാര്യമാർ ഉണ്ടാക്കിയ തനി മാട്ടൂൽ വിഭവങ്ങൾ കൊണ്ട് നടത്തിയ ഇഫ്താർ വിരുന്ന് വേറിട്ട അനുഭവമായി മാറി .
വിവിധ എമിറേറ്സുകളിൽ നിന്നും ഒഴുകിയെത്തിയ മാട്ടൂൽ നിവാസികളെ കൊണ്ട് നിബിഡമായിരുന്ന സദസ്സിൽ യുഎഇ യിലും നാട്ടിലുമുള്ള വിവിധ രാഷ്ട്രീയ – പ്രവാസ സംഘടന നേതാക്കൾ സംബന്ധിച്ചു. ജനറൽ സെക്രെട്ടറി സിറാജ് മഹ്മൂദ് സ്വാഗതം പറഞ്ഞു. പരിപാടിയിൽ പ്രസിഡന്റ് മനാഫ് മാട്ടൂൽ അധ്യക്ഷത വഹിച്ചു. വി.പി. എം സദസ്സിനെ അഭിസംബോധനം ചെയ്ത് സംസാരിച്ചു. ഹാഫിള് ശരീഫ് സഖാഫിയുടെ പ്രാർത്ഥനയോടെ പരിപാടി അവസാനിച്ചു.
പരിപാടിക്ക് ഓർഗനൈസിംഗ് സെക്രട്ടറി സമീർ ഇരുമ്പൻ എക്സിക്യൂട്ടീവ് അംഗങ്ങളായ എ സി ഇഖ്ബാൽ ,അസീബ് , ശരീഫ് മുട്ടോന് ,ഷബീർ ,ഷാനവാസ് ,മുഹമ്മദ് അലി ,റസീൽ ഇബ്രാഹിം, മസൂദ്.കെ.പി , അബ്ദുറഹിമാൻ, മുസമ്മിൽ അബൂബക്കർ,അയൂബ്,ഇർഫാൻ, സാബിർ, എൻ.കെ.അബ്ദു സമദ് എന്നിവർ നേതൃത്വം നൽകി.