Gulf

ആഘോഷത്തിന്റെ നിറവിൽ മാസ് ഫെസ്റ്റ്; സലാം പാപ്പിനിശ്ശേരിയെ ആദരിച്ചു

Published

on

ഷാർജ: യുഎഇയിലെ പ്രവാസി സംഘടനയായ ”മാസ്” ന്റെ നാൽപതാമത് വാർഷികാഘോഷത്തോടനുബന്ധിച്ചു മാസ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഷാർജ എക്സ്‌പോ സെന്ററിൽ വെച്ചു നടന്ന ആഘോഷ പരിപാടിയിൽ കേരള രജിസ്ട്രേഷൻ മന്ത്രി വി.എൻ.വാസവൻ മുൻ സ്പീക്കറും കേരള നിയമ സഭാംഗവുമായ പി.ശ്രീരാമകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായി. ചടങ്ങിൽ യുഎഇയിലെ യാബ് ലീഗൽ സർവീസിന്റെ സിഇഒ സലാം പാപ്പിനിശ്ശേരിയെ മൊമെന്റോ നൽകി ആദരിച്ചു. മന്ത്രി വി.എൻ വാസവനിൽ നിന്നുമാണ് അദ്ദേഹം പുരസ്ക്കാരം ഏറ്റുവാങ്ങിയത്.

യുവ ഗായകരിൽ ഏറെ ആരാധകരുള്ള ഗായകനായ കെ.എസ്.ഹരിശങ്കരന്റെ സംഗീത വിരുന്നും ആഘോഷവേളയിൽ അരങ്ങേറി. ആയിരങ്ങൾ പങ്കെടുത്ത വലിയൊരു ആഘോഷരാവ് ഷാർജ എക്സ്പോ സെന്ററിനെ വർണാഭമാക്കി. ചടങ്ങിൽ മാസ് ഷാർജ പ്രസിഡന്റ് വാഹിദ് നാട്ടിക, മാസ് ഷാർജ സെക്രട്ടറി സമീന്ദ്രൻ, എൻ.ടി.വി ചെയർമാൻ മാത്തുകുട്ടി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version