മുൻപ് ഇന്ത്യയിൽ നിന്നും മികച്ച രാജ്യാന്തര ഫീച്ചർ ഫിലിമിനുള്ള ഔദ്യോഗിക ഓസ്കർ എൻട്രിയായി 2018 ഇടം നേടിയിരുന്നെങ്കിലും നോമിനേഷനിൽ കയറിക്കൂടാൻ സാധിച്ചിരുന്നില്ല. ഓസ്കർ നോമിനേഷനുകൾ ജനുവരി 23നാണ് പ്രഖ്യാപിക്കുക. 265 സിനിമകളിൽ നിന്ന് പത്ത് സിനിമകൾ മാത്രമാണ് ഓസ്കറിന് വേണ്ടി മത്സരിക്കുക.
അതിജീവനത്തിലൂടെയും കരുത്തിലൂടെയും വെല്ലുവിളികളിലൂടെയും കേരള ജനത കടന്നുപോയ 2018 മഹാ പ്രളയത്തെ ആസ്പദമാക്കിയുള്ളതാണ് ‘2018: എവരിവൺ ഈസ് എ ഹീറോ’. ടൊവിനോ തോമസ്, ആസിഫ് അലി, ലാൽ, അജു വർഗീസ്, നരേൻ, തൻവി റാം, ദേവനന്ദ, ഇന്ദ്രൻസ്, സുധീഷ് തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രം ബോക്സ് ഓഫീസ് ഹിറ്റായിരുന്നു.