ബഹ്റെെൻ: ശരീരഭാരം കുറക്കുന്നതിന് വേണ്ടി ശസ്ത്രക്രിയ നടത്തിയ യുവാവ് മരണപ്പെട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ച് അധികൃതർ. ബഹ്റെെനിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ ആണ് സംഭവം നടന്നത്. 29 വയസുകാരന് ഹുസൈന് അബ്ദുല്ഹാദിയാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. മേയ് 29ന് ആണ് ഇദ്ദേഹം മരിക്കുന്നത്. ശസ്ത്രക്രിയയാണോ മരണകാരണം എന്ന് കണ്ടെത്താൻ വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബഹ്റൈന്‍ നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി ആണ് ഇതുമായി ബന്ധപ്പെട്ട് അനേഷണം ആരംഭിച്ചത്. ഏഷ്യാനെറ്റ് ആണ് വാർത്ത് റിപ്പോർട്ട് ചെയ്യുന്നത്.
സ്ലീവ് ഗ്യാസ്ട്രക്ടമി എന്ന ശസ്ത്രക്രിയയാണ് ഇദ്ദേഹം നടത്തിയത്. മെഡിക്കല്‍ ഫയലുകള്‍ ആശുപത്രിയില്‍ നിന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി മേധാവി ഡോ. മറിയം അല്‍ ജലാഹ്മ ആണ് ഇക്കാര്യം അറിയിച്ചത്. തെളിവുകള്‍ പരിശോധിക്കുന്നതിന് വേണ്ടി പ്രത്യേക കമ്മിറ്റി രൂപീകിരിച്ചിട്ടുണ്ട്. യുവാവിന്റെ മരണവും ശസ്ത്രക്രിയയും തമ്മിൽ ബന്ധമുണ്ടോയെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. ചികിത്സാ പിഴവാണെന്ന് രൂപീകരിച്ച കമ്മിറ്റി കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോൾ ആണ് യുവാവിന് വയറുവേദന തുടങ്ങിയത്. പിന്നീട് ശാരീരികസ്ഥിതി മോശമായി വന്നു. ആശുപത്രിയിലെ ഡോക്ടര്‍മാരോ മറ്റ് ജീവനക്കാരോ ഇത് ശ്രദ്ധിച്ചില്ലെന്ന് ബന്ധുക്കൾ പരാതി പറയുന്നു. അവർ വേദനയുടെ കാര്യം ശ്രദ്ധിച്ചില്ല. ശസ്ത്രക്രിയക്ക് ശേഷം ഒരാഴ്ച കഴിഞ്ഞപ്പോൾ ഹുസൈന് അബ്ദുല്‍ഹാദി മരിക്കുകയും ചെയ്തു.