കണ്ണൂർ: അബുദബിയിൽ കൈഞെരമ്പ് മുറിഞ്ഞ് മരിച്ച നിലിയിൽ മലയാളി യുവതിയെ കണ്ടെത്തി. കണ്ണൂർ ചിറക്കൽ സ്വദേശിനി മനോജ്ഞ (31) ആണ് മരിച്ചത്. ബന്ധുക്കൾക്ക് വിവരം ലഭിക്കുകയായിരുന്നു. യുവതിയുടെ ഭർത്താവിനെയും കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇയാൾ അബൂദബിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. മൃതദേഹം അബുദബി ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ അബുദബി പൊലീസ് കേസെടുത്തിട്ടുണ്ട്.