യുകെ: മലയാളി ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കുട്ടി കമിഴ്ന്നു വീഴാൻ ശ്രമിക്കവെയാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. കുട്ടിയുടെ മുഖം കിടക്കിയിൽ അമർന്ന് ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്നാണ് റിപ്പോർട്ട്. മാഞ്ചസ്റ്ററിലെ റോച്ച്ഡെയ്‍ലില്‍ ആണ് മലയാളി ദമ്പതികൾ താമസിക്കുന്നത്. കോട്ടയം പാലാ രാമപുരം സ്വദേശികളായ ജിബിന്‍ – ജിനു ദമ്പതികളുടെ മകള്‍ ജെയ്‍ഡന്‍ ആണ് അപകടത്തിൽ മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടക്കുന്നത്. ഉച്ചക്ക് മൂന്നരമണിയോടെയാണ് അപകടം നടക്കുന്നത്. ആംബുലന്‍സ് സംഘം ഉടൻ തന്നെ സ്ഥലത്ത് എത്തിയെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. റോയല്‍ ഓള്‍ഡ്‍ഹാം ആശുപത്രിയിൽ നഴ്സാണ് കുഞ്ഞിന്റെ അമ്മ.
പ്രസവത്തിനായി നാട്ടില്‍ പോയിരുന്നു ദമ്പതികൾ. ഏതാനും ആഴ്ചകൾക്ക് ശേഷ മാണ് ദമ്പതികൾ യുകെയിൽ നിന്നും മടങ്ങിയെത്തിയത്. കുഞ്ഞിന്റെ മൃതദേഹം മോർച്ചറിയിൽ ആണ് ഇപ്പോൾ ഉള്ളത്. ജിബിന്‍ – ദമ്പതികള്‍ക്ക് മൂത്ത രണ്ട് പെണ്‍മക്കള്‍ ആണ് ഉള്ളത്. മൂന്നാമത്തെ കുട്ടിയാണിത്.