മസ്‌കറ്റ്: ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം ഒമാന്‍ ദേശീയ ക്രിക്കറ്റ് ടീമില്‍ വീണ്ടും മലയാളിത്തിളക്കം. തൃശൂര്‍ കോലഴി സ്വദേശി രോഹന്‍ രാമചന്ദ്രനാണ് ഒമാന്‍ അണ്ടര്‍-19 ദേശീയ ക്രിക്കറ്റ് ടീമില്‍ ഇടംനേടിയത്. ഇന്ത്യന്‍ ദേശീയ ടീമില്‍ ഇടംപിടിക്കുകയെന്നതാണ് രോഹന്റെ ഏറ്റവും വലിയ സ്വപ്‌നം.
മസ്‌കറ്റിലെ ഇന്ത്യന്‍ സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് രോഹന്‍. പിതാവ് രാമചന്ദ്രന്‍
മസ്‌കറ്റിലെ സ്വകാര്യ കമ്പനിയില്‍ സെയില്‍സ് മാനേജരാണ്. മാതാവ് മനീഷ ദേവിയും കുടുംബത്തോടൊപ്പം കഴിയുന്നു.
അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള യോഗ്യതാ മല്‍സരത്തിലാണ് രോഹന്‍ കളത്തിലിറങ്ങുന്നത്. അടുത്തയാഴ്ച തായ്‌ലന്‍ഡില്‍ വച്ചാണ് മല്‍സരങ്ങള്‍. സ്‌കൂള്‍ തലത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചതോടെയാണ് ദേശീയ ടീമിലേക്ക് വഴിതുറന്നത്. ഓള്‍ റൗണ്ട് മികവുള്ള കളിക്കാരനാണ് രോഹന്‍. ബാറ്റ്‌സ്മാന്‍ ആയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പിതാവിന്റെയും സഹോദരന്റേയും പാത പിന്തുടര്‍ന്നാണ് രോഹന്‍ കുഞ്ഞുനാള്‍ മുതല്‍ ക്രിക്കറ്റ് ബാറ്റ് കൈയിലെടുത്തത്. പിതാവ് രാമചന്ദ്രനും മൂത്ത സഹോദരന്‍ രാഹുലും ഒമാനിലെ വിവിധ ക്രിക്കറ്റ് ക്ലബുകള്‍ക്കുവേണ്ടി കളിച്ചിട്ടുണ്ട്.
ഇന്ത്യന്‍ താരം വിരാട് കോഹ്‌ലിയുടെ കടുത്ത ആരാധകനായ രോഹിത് പ്ലസ് ടു പഠന ശേഷം നാട്ടിലെത്തി ഉപരി പഠനം നടത്താനാണ് ഉദ്ദേശിക്കുന്നത്. നാട്ടിലും മികച്ച പ്രകടനം കാഴ്ചവച്ച് ദേശീയ സെലക്ടര്‍മാരുടെ ശ്രദ്ധപിടിച്ചുപറ്റിയാല്‍ രോഹിതിന്റെ സ്വപ്‌നം പൂവണിയും.