ആഗോള തലത്തില്‍ 100 കോടി കളക്ഷന്‍ സ്വന്തമാക്കിപ്രിത്വിരാജിന്റെ ആടുജീവിതം. മലയാളത്തില്‍ അതിവേഗത്തില്‍ 100 കോടി കളക്ഷന്‍ നേടുന്ന സിനിമയായും ആടുജീവിതം മാറി. പൃഥ്വിരാജ് ആണ് സമൂഹമാധ്യമങ്ങളിലൂടെ ആടുജീവിതം നൂറ് കോടി സ്വന്തമാക്കിയ വിവരം സ്ഥിരീകരിച്ചത്. തന്റെ ഫേസ്ബുക്കിലൂടെയാണ് പൃഥ്വിരാജ് പ്രതികരിച്ചത്.
വേഗത്തില്‍ 50 കോടി കളക്ഷന്‍ തൊട്ട മലയാള സിനിമ എന്ന നേട്ടവും ആടുജീവിതത്തിന് സ്വന്തമാണ്. പൃഥ്വിരാജിന്റെ കരിയറിലെ നൂറ് കോടി ക്ലബിലെത്തുന്ന ആദ്യ ചിത്രമാണ് ഇത്. റിലീസ് ചെയ്ത് 9 ദിവസം കൊണ്ടാണ് ആടുജീവിതം 100 കോടി ക്ലബിലെത്തിയത്.
കഴിഞ്ഞ ദിവസം ഫിലിം ട്രാക്കര്‍മാര്‍ ആടുജീവിതം നൂറ് കോടി തൊട്ടതായി പ്രതികരിച്ചിരുന്നു. ഈ വര്‍ഷം നൂറ് കോടി ക്ലബിലെത്തുന്ന മൂന്നാമത്തെ മലയാള സിനിമയാണ് ആടുജീവിതം. 2024ല്‍ പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്സും നൂറ് കോടി കളക്ഷന്‍ നേടിയിരുന്നു. പന്ത്രണ്ട് ദിവസം കൊണ്ടാണ് മഞ്ഞുമ്മല്‍ ബോയ്സ് നൂറ് കോടി ക്ലബിലെത്തിയത് എന്നാണ് കണക്ക്.