യുഎഇ: മഹ്സൂസ് 145-ാമത് ഡ്രോയിൽ ഒരു മില്യൺ ദിർഹം നേടി പ്രവാസി. സൗദിയിൽ ജോലി ചെയ്യുന്ന പാകിസ്ഥാനിൽ നിന്നുള്ള 41 കാരൻ ആയ സെയ്നിന് ആണ് സമ്മാനം ലഭിച്ചിരിക്കുന്നത്. ഐ.ടി സപ്പോർട്ട് സ്പെഷ്യലിസ്റ്റായി ആണ് സെയ്ൻ ജോലി ചെയ്യുന്നത്.
സമ്മാനം നേടിയ വിവരം അറിയിച്ച് മഹ്സൂസ് അയച്ച ഇ-മെയിൽ അദ്ദേഹം കണ്ടിരുന്നു. എന്നാൽ തനിക്ക് മൂന്നാം സമ്മാനം ആണ് ലഭിച്ചിരിക്കുന്നത് എന്നാണ് അദ്ദേഹം ആദ്യം കരുതിയത്. മഹ്സൂസ് അക്കൗണ്ട് തുറന്നു പരിശോധിച്ചപ്പോഴാണ് ഒരു മില്യൺ ദിർഹം നേടിയിരിക്കുന്നതെന്ന് മനസിലായത്.
വലിയ സർപ്രൈസ് ആയി പോയി തനിക്ക്, ജീവിതം കുറച്ചുക്കൂടി മെച്ചപ്പെടും, ഒരു മില്യൺ തവണ ജീവിതം മെച്ചപ്പെട്ടു എന്ന് പറയുന്നതാകും ശരിയെന്നാണ് സെയ്ൻ പ്രതികരിച്ചത്. ഈ നറുക്കെടുപ്പിൽ 1202 പേർ മൊത്തം വിജയികളായി. 1,494,750 ദിർഹത്തിന്റെ ക്യാഷ് പ്രൈസ് വിജയികൾക്ക് വിതരണം ചെയ്തത്.
35 ദിർഹം മുടക്കി മഹ്സൂസ് വാട്ടർ വാങ്ങുന്നതിലൂടെ മഹ്സൂസ് ഡ്രോയിൽ കളിക്കാം. എല്ലാ ആഴ്ച്ചയും നറുക്കെടുപ്പിലും ഗ്രാൻഡ് ഡ്രോയിലും പങ്കെടുക്കാം. 20 മില്യൺ ദിർഹമാണ് സമ്മാനം ലഭിക്കുന്നത്. ആഴ്ച്ചതോറും ഗ്യാരണ്ടീഡ് മില്യണയർ ആകുന്ന വ്യക്തിക്ക് 1 മില്യൺ ദിർഹം നേടാനാകും. നിരവധി പേർ മഹ്സൂസ് ഡ്രോയിൽ പങ്കെടുക്കാറുണ്ട്. മലയാളികൾ ഉൾപ്പടെയുള്ളവർക്ക് സമ്മാനം പലപ്പോഴും ലഭിക്കാറുണ്ട്. നിരവധി പ്രവാസികളുടെ ജീവിതം തന്നെ മറിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.