ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ ഇന്ന് രാവിലെ 6.18ന് റിക്ടര്‍ സ്കെയിലില്‍ 1.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി (എന്‍സിഎം) അറിയിച്ചു. ദിബ്ബ മേഖലയില്‍ അഞ്ച് കിലോമീറ്റര്‍ താഴ്ചയിലാണ് പ്രഭവകേന്ദ്രമെന്നും അധികൃതര്‍ പറഞ്ഞു.
നേരിയ ഭൂകമ്പമാണ് ഉണ്ടായതെന്നും പ്രത്യാഘാതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും എന്‍സിഎം വ്യക്തമാക്കി. ചെറിയ ഭൂകമ്പങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധര്‍ നേരത്തെ പറഞ്ഞിരുന്നു.
പല താമസക്കാരും ചെറിയ ഭൂചലനം അനുഭവപ്പെട്ടതായി സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. അല്‍ ബദിയ ഏരിയയിലും പ്രകമ്പനം അനുഭവപ്പെട്ടതായി ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് വെളിപ്പെടുത്തി.