Sports

ഇനിയും പ്രതീക്ഷിക്കാം; ബാറ്റിംഗ് വിസ്ഫോടനത്തിന് കാരണമിതെന്ന് സൺറൈസേഴ്സ് ഓപ്പണർമാർ

Published

on

ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മറ്റൊരു ബാറ്റിം​ഗ് വെടിക്കെട്ട് കൂടെ നടത്തിയിരിക്കുകയാണ് സൺറൈസേഴ്സ് ഹൈദരാബാദ്. ലഖ്നൗ സൂപ്പർ ജയന്റ്സ് ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം സൺറൈസേഴ്സ് വിക്കറ്റ് നഷ്ടമില്ലാതെ 9.4 ഓവറിൽ മറികടന്നു. പിന്നാലെ ബാറ്റിം​ഗ് വെടിക്കെട്ടിന് പിന്നിലെ കാരണം പറയുകയാണ് ഹൈദരാബാദ് ഓപ്പണിം​ഗ് സഖ്യം.

സമൂഹമാധ്യമങ്ങളിൽ സൺറൈസേഴ്സ് ഓപ്പണർമാരായ ട്രാവിസ് ഹെഡും അഭിഷേക് ശർമ്മയും ചേർന്നുള്ള വീഡിയോയിലാണ് വെടിക്കെട്ടിന്റെ രഹസ്യം വെളിപ്പെടുത്തുന്നത്. ഇതൊരു മോശം ദിവസമല്ലെന്ന് ഹെഡ് അഭിഷേകിനോട് പറയുന്നു. ലോങ് സ്ലീവ് ജഴ്സിയിൽ കൂടുതൽ ഊർജ്ജം ലഭിക്കുന്നതായി തോന്നുന്നു. ഷോർട്ട് സ്ലീവ് ധരിക്കുന്നത് പോലെയല്ല, ഈ പുതിയ ജഴ്സി വളരെ നല്ലതാണ്. ഈ ജഴ്സിയിൽ മികച്ച പ്രകടനം നടത്തുന്നുവെന്നും ഹെഡ് പറഞ്ഞു.

ഇന്ന് സന്തോഷമാണ്. ആരാധകർ സന്തോഷമായിരിക്കു. അടുത്ത രണ്ട് മത്സരങ്ങളിൽ കൂടുതൽ വെടിക്കെട്ട് പ്രതീക്ഷിക്കാമെന്നും സൺറൈസേഴ്സ് ഓപ്പണർമാർ വ്യക്തമാക്കി. സീസണിൽ 12 മത്സരങ്ങൾ പിന്നിടുമ്പോൾ ഏഴ് ജയമാണ് ഹൈദരാബാദിനുള്ളത്. കടുത്ത മത്സരം നടക്കുന്നതിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ ഇനിയുള്ള രണ്ട് മത്സരങ്ങളും പാറ്റ് കമ്മിൻസിന്റെ സംഘത്തിന് നിർണായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version