Kerala

അനധികൃത കരുതൽ തടങ്കലിനെതിരെ നിയമനടപടി സ്വീകരിക്കും

Published

on

കണ്ണൂർ: അനധികൃത കരുതൽ തടങ്കലിനെതിരെ നിയമനടപടി സ്വീകരിക്കാൻ കോൺഗ്രസ് ആലോചിക്കുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിക്ക് ഇപ്പോൾ പുതിയ രീതിയാണ്. വിജനമായ വഴിയിലൂടെയാണ് മുഖ്യമന്ത്രിക്ക് പോകേണ്ടത്. ഒരു മുഖ്യമന്ത്രിയും ഇതുപോലെ പോയിട്ടില്ല. ബംഗാളിലെ സിപിഐഎമ്മിനുണ്ടായ അതേ അനുഭവം കേരളത്തിലും ഉണ്ടാകുമെന്ന് വി ഡി സതീശൻ തുറന്നടിച്ചു.

ഷുഹൈബ് കൊലപാതകത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നതിന് തെളിവാണ് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലെന്ന് വിഡി സതീശൻ പറഞ്ഞു. പാർട്ടിയെയും പാർട്ടി നേതാക്കളെയും വിരട്ടുകയാണ് ആകാശ് തില്ലങ്കേരി. മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ലാത്ത ക്രിമിനലുകളുടെ കൂടാരമായി സിപിഐഎം മാറി. ക്രിമിനലുകൾക്ക് സമൂഹമാധ്യമങ്ങളിലിടം കൊടുത്തത് സിപിഐഎമ്മാണ്. ക്രിമിനൽ എന്ന് പറയുമ്പോഴും എന്തുകൊണ്ടാണ് സിബിഐ അന്വേഷണത്തെ സിപിഐഎം പേടിക്കുന്നത്. ആകാശ് തില്ലങ്കേരിയെ പോലുള്ളവരുടെ വിരൽത്തുമ്പിൽ വിറയ്ക്കുന്ന പാർട്ടിയായി സിപിഎം മാറിയെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി.

‘രണ്ട് കോടിയിലധികം രൂപയാണ് ഈ ക്രിമിനലുകൾക്ക് വേണ്ടി സർക്കാർ ചെലവഴിക്കുന്നത്. ക്രിമിനലുകളുടെ വിരലിൽ കിടന്ന് കറങ്ങുകയാണ് സിപിഐഎം. സ്വപ്നയെ ഉപയോഗിച്ച് ധനസമ്പാദനമാണ് ചെയ്തത്. ക്രിമിനലുകൾ പാർട്ടിയെ ബ്ലാക്ക് മെയിൽ ചെയ്യുന്ന അപകടകരമായ സ്ഥിതിയിലേക്ക് എത്തി. എല്ലാ പ്രശ്നങ്ങളിലും സിപിഐഎം ഉൾപ്പെടുന്ന ദയനീയ കാഴ്ചയാണ് കാണുന്നത്. പാർട്ടിയുടെ ജീർണതയാണ് വെളിപ്പെടുന്നത്’, വി ഡി സതീശൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version