Bahrain

റോഡുകളുടെ അറ്റകുറ്റപ്പണിക്കായി ലേസർ സാങ്കേതികവിദ്യ ഉപയോ​ഗിക്കും: ബഹ്റെെൻ

Published

on

മനാമ: റോഡുകളുടെ അറ്റകുറ്റപണിക്കായി പുത്തൻ ലേസർ സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്ന് ബഹ്റെെൻ. റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുന്ന പുതിയ സാങ്കേതികവിദ്യ ബഹ്‌റൈനിൽ ഉപയോഗിക്കണമെന്ന ശുപാർശ നോർത്തേൺ മുനിസിപ്പൽ കൗൺസിൽ അംഗീകരിച്ചു. റോഡിലെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് ഇതിലൂടെ സാധിക്കും. കൗൺസിലർ മുഹമ്മദ് അൽ ദോസരിയാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെയാണ് ബഹ്റെെൻ ഇത്തരത്തിലൊരു സംവിധാനവുമായി മുന്നോട്ടു വന്നിരിക്കുന്നത്.

ബഹ്റെെനിലെ പല നഗരത്തിലും ഗതാഗതം, ട്രാഫിക് എന്നിവ മെച്ചപ്പെടുത്താൻ വേണ്ടിയുള്ള ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ അത്യാവശ്യമാണ്. സുരക്ഷ മെച്ചപ്പെടുത്താനും പുതിയ എഐ സാങ്കേതികവിദ്യയിലൂടെ രാജ്യത്ത് കൂടതൽ വികസനങ്ങൾ കൊണ്ടുവരാൻ ആണ് ലക്ഷ്യം വെക്കുന്നത്. വാഹനങ്ങളിൽ ഘടിപ്പിക്കുന്ന അത്യാധുനിക ഉപകരണം റോഡുകളിലെ 13 തരം തകരാറുകളെ കണ്ടെത്താൻ സാധിക്കും. റോഡുകൾ സ്‌കാൻ ചെയ്‌ത് വിള്ളലുകളും കുഴികളും എന്നിവ ഉൾപ്പടെയുള്ള വെെകല്യങ്ങൾ കണ്ടെത്തും.

സൂക്ഷമമായി റോഡുകളെ നിരീക്ഷിക്കാൻ സാധിക്കുന്നതിനാൽ ഒരു മില്ലീമീറ്ററോളം വരുന്ന ചെറിയ വിള്ളലുകൾവരെ കണ്ടെത്താൻ സാധിക്കും. പരമ്പരാഗത പരിശോധനാ രീതികളെക്കാളും വലിയ രീതിയിൽ പ്രയോജനപ്പെടുന്ന ഒരു തരം പരിശോധന രീതിയാണ് ഇത്. നൂതന സെൻസറുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അൽഗോരിതങ്ങളുമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ പ്രശ്നങ്ങൾപ്പെട്ടെന്ന് കണ്ടെത്താൻ സാധിക്കും. എല്ലാ വികസിത രാജ്യങ്ങളിലും ഇത്തരത്തിലുള്ള സംവിധാനങ്ങൾ ആണ് ഉപയോഗിച്ചിരുന്നത്.

ചൈന, ജപ്പാൻ , യുകെ, യുഎസ് എന്നീ രാജ്യങ്ങളിൽ എല്ലാം ഈ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. മഴയുള്ള സമയത്ത് കാര്യക്ഷമമായി പ്രവർത്തിക്കാൻ ഇത്തരത്തിലുള്ള പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കും. റോഡ് അറ്റകുറ്റപ്പണി കൃത്യമായി നടപ്പാക്കാൻ കഴി‍ഞ്ഞാൻ വലിയ തരത്തിൽ അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കും. ഗതാഗത കുരുക്ക് ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും. രാജ്യത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെ ഗതാഗാത കുരുക്ക് ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും. ഗതാഗതം സുഗമമാക്കാനും ഇതിലൂടെ സാധിക്കുമെന്ന് കൗൺസിലർ മുഹമ്മദ് അൽ ദോസരി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version