World

പശുവുമായി റോഡില്‍ നടക്കാനിറങ്ങിയ യുവതിക്ക് തടവ് ശിക്ഷയും പിഴയും

Published

on

മോസ്‌കോ: റോഡില്‍ പശുവുമായി നടക്കാനിറങ്ങിയ യുവതിക്ക് തടവ് ശിക്ഷയും പിഴയും വിധിച്ച് റഷ്യ. പശുവിനെ റഷ്യയിലെ ചുവപ്പ് ചത്വരത്തില്‍ (റെഡ് സ്‌ക്വയര്‍) കൊണ്ടുവന്ന അമേരിക്കന്‍ പൗരയ്ക്കാണ് റഷ്യന്‍ കോടതി ശിക്ഷ വിധിച്ചത്. കാല്‍നട യാത്രക്കാരെ തടസപ്പെടുത്തിയതിന് 13 ദിവസത്തെ തടവും 30000 റൂബിള്‍ പിഴയുമാണ് ശിക്ഷ വിധിച്ചത്. മൃഗങ്ങളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും സസ്യാഹാരവാദിയുമായി അലീസിയ ഡേയെ ആണ് കോടതി ശിക്ഷിച്ചത്.

അറവുശാലയില്‍ നിന്ന് രക്ഷിച്ച പശുക്കിടവാണെന്ന യുവതിയുടെ വാദം കോടതി അംഗീകരിച്ചില്ല. മുദ്രാവാക്യം വിളിച്ച് റെഡ് സ്‌ക്വയറിലൂടെ നടന്നെന്നും പശുക്കിടാവിനെ ഉപയോഗിച്ച് പ്രത്യേക ആശയ പ്രചാരണം നടത്തിയെന്നുമാണ് കോടതി പറയുന്നത്. മോസ്‌കോയിലെ ട്രെവര്‍സ്‌കോയി ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. അനുമതിയില്ലാതെ പ്രതിഷേധം നടത്തിയതിന് ചൊവ്വാഴ്ചയാണ് അലീസിയ ഡേ അറസ്റ്റിലായത്.

പശുക്കിടവിനെ താന്‍ രക്ഷിച്ചില്ലായിരുന്നെങ്കില്‍ അതിനെ ആളുകള്‍ ഇറച്ചിയാക്കിയേനെയെന്നാണ് അലീസിയ കോടതിയെ അറിയിച്ചു. അറവ് ശാലയില്‍ നിന്ന് രക്ഷിച്ച പശുക്കിടാവിനെ രാജ്യം കാണിക്കാനായിരുന്നു തന്റെ ശ്രമമെന്നാണ് അലീസിയ പറയുന്നത്. തന്റെ നടപടികളില്‍ ഖേദമില്ലെന്നും അവര്‍ കോടതിയെ അറിയിച്ചു. എന്നാല്‍, അലീസിയയുടെ ന്യായീകരണത്തില്‍ കോടതി തൃപ്തരായില്ല. ഇതിനു പിന്നാലെയാണ് കോടതി ശിക്ഷ വിധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version