മനാമ: യുറ്യോപ്യൻ രാജ്യങ്ങളിലേക്ക് ജോലിക്കായും പഠനത്തിനായും പലരും പോകുന്നുണ്ടെങ്കിലും ജിസിസി രാജ്യങ്ങളിലേക്ക് എത്തുന്നവരുടെ എണ്ണത്തിൽ വലിയ കുറവൊന്നും ഇല്ല. ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കണം എന്നാണ് സാമൂഹിക പ്രവർത്തകർ പറയുന്നത്. പല തരത്തിലുള്ള തൊഴിൽ ചൂഷണം വർധിച്ചു വരുന്ന സാഹചര്യം ഉണ്ട്. നാട്ടിൽ നിന്നും ഏജന്റിന് വലിയ തരത്തിൽ പണം നൽകിയാണ് പലരും വിദേശ രാജ്യങ്ങളിൽ ജോലിക്കായി എത്തുന്നത്.
ജോലിക്കായി എത്തുന്നവർ കൃത്യമായ അന്വേഷണം നടത്തിയിരിക്കണം. പണം നൽകിയാൽ ജോലി ശരിയാക്കി തരാം എന്ന തരത്തിൽ പല പരസ്യങ്ങളും കാണും ഇതിൽ ഒന്നും വീഴരുതെന്നാണ് ബന്ധപ്പെട്ടവർ മുന്നറിയിപ്പ് നൽകുന്നത്. പണം നൽകി ജോലിക്കായി ഗൾഫ് നാടുകളിൽ എത്തി ജയിലുകളിൽ അകപ്പെടുന്നവരുടെ എണ്ണം കൂടി വരുകയാണ് എന്നാണ് പുറത്തുവരുന്ന കണക്കുകൾ.
തൊഴിൽ ചെയ്യാൻ എത്തുന്ന തൊഴിലാളികൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇവയാണ്
1. ഏത് ജോലിയാണോ ചെയ്യുന്നത് അതിന്റെ മാന്യത എപ്പോഴും കാത്തുസൂക്ഷിക്കണം
2. തൊഴിലാളി തന്നെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും തൊഴിലുടമയ്ക്ക് നൽകണം.
3. തൊഴിൽ എടുക്കുന്ന സ്ഥലത്തെ ഇടപാടുകാരോട് നല്ലനിലയിൽ പെരുമാറണം.
4. തൊഴിൽ പരമായി എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ തൊഴിലുടമയോട് പറയണം.
5. തൊഴിൽ സ്ഥലങ്ങളിലെ സുരക്ഷ, സംരക്ഷണ നിയമങ്ങൾ നിർദേശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കണം
6. തൊഴിൽ സംബന്ധിമായി എന്തെങ്കിലും വിവരങ്ങൾ ഉണ്ടെങ്കിൽ അത് രഹസ്യമായി കാത്തുസൂക്ഷിക്കണം
7. തൊഴിലുടമയുടെ അനുവാദമില്ലാതെ തൊഴിൽ സംബന്ധമായ രഹസ്യ വിവരങ്ങൾ ഒരിക്കലും പുറത്തു പറയാൻ പാടില്ല.
8. തൊഴിൽ ഉടമ ആവശ്യപ്പെടുന്ന നിർദ്ദേശങ്ങൾ പാലിക്കണം.
9. തൊഴിൽ കരാർ അവസാനിപ്പിക്കുമ്പോൾ തൊഴിൽ ഉടമ നൽകിയിട്ടുള്ള എല്ലാ സാധനങ്ങളും തിരിച്ച് നൽകണം.
10. തൊഴിൽ സംബന്ധമായ എല്ലാ രേഖകളും സ്വന്തമായി സൂക്ഷിക്കാൻ പാടില്ല.
11.ശമ്പളം നൽകുന്നതിന് അനുസരിച്ച് മാത്രമേ തൊഴിൽ ചെയ്യാൻ പാടുള്ളു.
12. ബാങ്കിൽനിന്ന് അല്ലെങ്കിൽ തൊഴിലുടമയുടെ ഇടപാടുകാരിൽ നിന്ന്, അല്ലാതെ എവിടെ നിന്നും പണം വാങ്ങാൻ പാടില്ല.
13. തൊഴിലുടമയുടെ സമ്മതമില്ലാതെ കമീഷൻ, സമ്മാനം എന്നിവയെന്നും സ്വീകരിക്കാൻ പാടില്ല