കുവെെറ്റ്: രാജ്യത്തെ കടകളിലും സ്ഥാപനങ്ങളിലും പരിശോധന ശക്തമാക്കി വാണിജ്യ മന്ത്രാലയം. ഒരോ കടകളിലും ആവശ്യമായ വസ്തുക്കൾ ലഭ്യമാണോയെന്ന് ഉറപ്പു വരുത്താൻ വേണ്ടിയാണ് പരിശോധന ശക്തമാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ലഭ്യമായ ഭക്ഷ്യ വസ്തുക്കൾ, അവയുടെ വില എന്നിവ ശരിയായ രീതിയിൽ ആണോ പോകുന്നത് എന്നത് സംബന്ധിച്ച പരിശോധന നടത്തും.
കഴിഞ്ഞ ദിവസം രാജ്യത്തെ ഒരു പച്ചക്കറി കടയിൽ വില കൂട്ടി ആവശ്യമായ ചില വസ്തുക്കൾ വിൽപ്പന നടത്തിയത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതാണ് പരിശോധന ശക്തമാക്കാൻ കാരണം. കടകളിലെ വിലയുടെ സ്ഥിരത പരിശോധിക്കാനും മാനദണ്ഡങ്ങള്‍ പാലിച്ചാണോ വിൽപ്പന നടത്തുന്നത് എന്നത് പരിശോധിക്കാനും ആണ് അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. കൂടാതെ കാലാവധി കഴിഞ്ഞ മാംസം സൂക്ഷിച്ചതിനും വിൽപ്പന നടത്തിയതിനും കഴിഞ്ഞ ദിവസം ഒരു റെസ്റ്റോറസ്റ്റ് അടച്ചു പൂട്ടിയിരുന്നു. ഇവിടെ വിൽപ്പന നടത്താൻ വേണ്ടിയാണ് ഭക്ഷ്യവസ്തുക്കള്‍ ഷുവൈഖിലെ ഒരു ഗോഡൗണിൽ പൂഴ്ത്തിവെച്ചിരുന്നു. റമദാൻ വരുന്നത് പ്രമാണിച്ചാണ് ഇവർ മാസം പൂഴ്ത്തി വെച്ചത്. അര ടൺ മാംസം ആണ് പരിശോധനയിൽ കണ്ടെത്തിയത്.
നിമയ ലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ രാജ്യത്ത് പരിശോധന ശക്തമാക്കും. നിയമം ലംഘിച്ച് രാജ്യത്ത് കടകളിൽ സാധനങ്ഹൾ വിൽക്കാൻ സമ്മതിക്കില്ലെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.