കുവെെറ്റ് സിറ്റി: ആഗോളതലത്തില്‍ നികുതി രഹിത രാജ്യങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്തു വന്നു. പട്ടികയിൽ രണ്ടാം സ്ഥാനത്താണ് കുവെെറ്റ് എത്തിയിരിക്കുന്നത്. യുകെ ആസ്ഥാനമായുള്ള ഇൻഷുറൻസ് സ്ഥാപനമായ വില്യം റസ്സൽ ആണ് പട്ടിക പുറത്തിറക്കിയത്. ഈ പട്ടികയിൽ ആണ് കുവെെറ്റ് സ്ഥാനം പിടിച്ചിരിക്കുന്നത്.
പ്രവാസികൾക്ക് ജോലി ചെയ്യാനും ജീവിക്കാനുമുള്ള മികച്ച സ്ഥലങ്ങളിൽ ഒന്നായി കുവെെറ്റിനെ തെരഞ്ഞെടുത്തിട്ടുണ്ട്. ലോകത്തെ തന്നെ ഏറ്റവും മൂല്യമേറിയ കറന്‍സികളിലൊന്നാണ് കുവെെറ്റിൽ ഉള്ളത്. അത് കൊണ്ട് തന്നെ പട്ടികയിൽ വലിയ സ്ഥാനം ആണ് കുവെെറ്റ് സ്വന്തമാക്കിയിരിക്കുന്നത്. ഒമാൻ ആണ് പട്ടികയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്.
ബഹ്‌റൈൻ, യു.എ.ഇ, ബ്രൂണൈ എന്നിവയാണ് റാങ്കിങ്ങിലെ മറ്റു സ്ഥാനക്കാര്‍. വീടിന്റെ വാടക, യൂട്ടിലിറ്റി ബില്ലുകൾ, വിമാനച്ചെലവ് എന്നിവയെല്ലാം പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ മറ്റു രാജ്യങ്ങളെക്കാളും ചെലവ് കുറഞ്ഞ രാജ്യം കുവെെറ്റ് ആണെന്നാണ് പട്ടിക പുറത്തു വന്നപ്പോൾ മനസ്സിലാകുന്നത്.