കുവെെറ്റ്: സ്വദേശികൾക്കും വിദേശികൾക്കും കുവെെറ്റിൽ തൊഴിവലസരങ്ങൾ ഒരുങ്ങുന്നു. കുവെെറ്റ് മുൻസിപാലിറ്റിയാണ് പൗരന്മാർക്കും പ്രവാസികൾക്കും ഒരുപോലെ അപേക്ഷിക്കാൻ സാധിക്കുന്ന തരത്തിലുള്ള ജോലി ഒഴിലുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. വാർഷിക ബജറ്റ് റിപ്പോർട്ടിൽ 1,090 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പ്രവാസികൾക്കായി പ്രത്യേക ജോലികൾ റിസർവ് ചെയ്തിട്ടുണ്ട്. മരണപ്പെട്ടയാളെ ആചാരപരമായ കുളിപ്പിക്കുക തുടങ്ങി മയ്യത്ത് മറവ് ചെയ്യുന്ന വിഭാഗത്തിലെ ജോലികൾ എല്ലാം പ്രവാസികൾക്ക് ആയിരിക്കും. മയ്യത്ത് സംസ്കരിക്കുന്ന 36 തസ്തികൾ, മൃതദേഹം കൊണ്ടു പോകുന്ന വാഹനങ്ങളുടെ ഡ്രൈവർ തസ്തികയിൽ 25 അവസരങ്ങൾ എന്നിവയെല്ലാം പ്രവാസികൾ വേണ്ടി മാറ്റവെച്ചിട്ടുണ്ട്.
കൂടാതെ ആർക്കിടെക്‌ചർ, അക്കൗണ്ടന്‍റുമാർ, മെക്കാനിക്‌സ്, ഇലക്‌ട്രിസിറ്റി തുടങ്ങിയ എൻജിനീയർമാർക്കും അവസരങ്ങൾ ഉണ്ടായിരിക്കും. ഈ വിഭാഗത്തിൽ വിദേശികൾക്ക് അവസരം ലഭിക്കുമോയെന്ന് വ്യക്തമല്ല. മുനിസിപ്പാലിറ്റിയുടെ ശാഖകളിലുടനീളമുള്ള അഡ്മിനിസ്ട്രേറ്റീവ് റോളുകൾ സ്വദേശി പൗരന്മാർ മാത്രമായി നീക്കിവച്ചിരിക്കുന്നത്. അതിനാൽ അവിടെ പ്രവാസികൾക്ക് ജോലി ലഭിക്കില്ല. 2024ലെ ബജറ്റിൽ വേതനത്തിനും നഷ്ടപരിഹാരത്തിനുമായി 190 ദശലക്ഷം കുവെെറ്റ് ദിനാർ ആണ് വകയിരുത്തിയിരിക്കുന്നത്. 2024 ഏപ്രിലിൽ പ്രാബല്യത്തിൽ വരുന്നത് പുതിയ ബജറ്റ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 9 ദശലക്ഷം കുവെെറ്റ് ദിനാറിന്റെ വർധനവ് ആണ്.
483,200 ആളുകൾ ആണ് ഏകദേശം കുവെെറ്റിലെ പൊതുമേഖലയിലെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നത്. ഇതിൽ 23 ശതമാനം പേരും വിദേശികൾ ആണ്. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന അനുപാതം ആണ് എന്നാണ് റിപ്പോർട്ട്. 2024 ഫെബ്രുവരി മുതലുള്ള പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഡാറ്റ പ്രകാരം സർക്കാർ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം 1.9 ദശലക്ഷമാണ്. ഇതിൽ 23 ശതമാനം വിദേശികൾ ആണ്.
സമീപകാലത്ത് കുവെെറ്റിൽ ജനസംഖ്യ സംബന്ധിച്ച കാര്യങ്ങളെ കുറിച്ച് ഒരു സർവേ നടത്തി. ഇതിൽ 4.6 ദശലക്ഷം ജനസംഖ്യയിൽ 3.2 ദശലക്ഷം പ്രവാസികൾ ആണെന്നാണ് കണക്ക്. കുവെെറ്റ് തങ്ങളുടെ പൗരൻമാർക്ക് തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കുന്നതിന് കൂടുതലായി ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പല സ്ഥലങ്ങളിൽ സ്വകാര്യവത്കരണം കുവെെറ്റ് കൊണ്ടു വന്നത്. കൂടാതെ രാജ്യത്തിനുള്ളിലെ ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും കുവെെറ്റ് ലക്ഷ്യം വെക്കുന്നുണ്ട്.