Connect with us

Gulf

കുവെെറ്റ് വിളിക്കുന്നു; നിരവധി തൊഴിലവസരങ്ങൾ; പ്രവാസികൾക്കും അപേക്ഷിക്കാം

Published

on

കുവെെറ്റ്: സ്വദേശികൾക്കും വിദേശികൾക്കും കുവെെറ്റിൽ തൊഴിവലസരങ്ങൾ ഒരുങ്ങുന്നു. കുവെെറ്റ് മുൻസിപാലിറ്റിയാണ് പൗരന്മാർക്കും പ്രവാസികൾക്കും ഒരുപോലെ അപേക്ഷിക്കാൻ സാധിക്കുന്ന തരത്തിലുള്ള ജോലി ഒഴിലുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. വാർഷിക ബജറ്റ് റിപ്പോർട്ടിൽ 1,090 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പ്രവാസികൾക്കായി പ്രത്യേക ജോലികൾ റിസർവ് ചെയ്തിട്ടുണ്ട്. മരണപ്പെട്ടയാളെ ആചാരപരമായ കുളിപ്പിക്കുക തുടങ്ങി മയ്യത്ത് മറവ് ചെയ്യുന്ന വിഭാഗത്തിലെ ജോലികൾ എല്ലാം പ്രവാസികൾക്ക് ആയിരിക്കും. മയ്യത്ത് സംസ്കരിക്കുന്ന 36 തസ്തികൾ, മൃതദേഹം കൊണ്ടു പോകുന്ന വാഹനങ്ങളുടെ ഡ്രൈവർ തസ്തികയിൽ 25 അവസരങ്ങൾ എന്നിവയെല്ലാം പ്രവാസികൾ വേണ്ടി മാറ്റവെച്ചിട്ടുണ്ട്.

കൂടാതെ ആർക്കിടെക്‌ചർ, അക്കൗണ്ടന്‍റുമാർ, മെക്കാനിക്‌സ്, ഇലക്‌ട്രിസിറ്റി തുടങ്ങിയ എൻജിനീയർമാർക്കും അവസരങ്ങൾ ഉണ്ടായിരിക്കും. ഈ വിഭാഗത്തിൽ വിദേശികൾക്ക് അവസരം ലഭിക്കുമോയെന്ന് വ്യക്തമല്ല. മുനിസിപ്പാലിറ്റിയുടെ ശാഖകളിലുടനീളമുള്ള അഡ്മിനിസ്ട്രേറ്റീവ് റോളുകൾ സ്വദേശി പൗരന്മാർ മാത്രമായി നീക്കിവച്ചിരിക്കുന്നത്. അതിനാൽ അവിടെ പ്രവാസികൾക്ക് ജോലി ലഭിക്കില്ല. 2024ലെ ബജറ്റിൽ വേതനത്തിനും നഷ്ടപരിഹാരത്തിനുമായി 190 ദശലക്ഷം കുവെെറ്റ് ദിനാർ ആണ് വകയിരുത്തിയിരിക്കുന്നത്. 2024 ഏപ്രിലിൽ പ്രാബല്യത്തിൽ വരുന്നത് പുതിയ ബജറ്റ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 9 ദശലക്ഷം കുവെെറ്റ് ദിനാറിന്റെ വർധനവ് ആണ്.

483,200 ആളുകൾ ആണ് ഏകദേശം കുവെെറ്റിലെ പൊതുമേഖലയിലെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നത്. ഇതിൽ 23 ശതമാനം പേരും വിദേശികൾ ആണ്. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന അനുപാതം ആണ് എന്നാണ് റിപ്പോർട്ട്. 2024 ഫെബ്രുവരി മുതലുള്ള പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഡാറ്റ പ്രകാരം സർക്കാർ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം 1.9 ദശലക്ഷമാണ്. ഇതിൽ 23 ശതമാനം വിദേശികൾ ആണ്.

സമീപകാലത്ത് കുവെെറ്റിൽ ജനസംഖ്യ സംബന്ധിച്ച കാര്യങ്ങളെ കുറിച്ച് ഒരു സർവേ നടത്തി. ഇതിൽ 4.6 ദശലക്ഷം ജനസംഖ്യയിൽ 3.2 ദശലക്ഷം പ്രവാസികൾ ആണെന്നാണ് കണക്ക്. കുവെെറ്റ് തങ്ങളുടെ പൗരൻമാർക്ക് തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കുന്നതിന് കൂടുതലായി ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പല സ്ഥലങ്ങളിൽ സ്വകാര്യവത്കരണം കുവെെറ്റ് കൊണ്ടു വന്നത്. കൂടാതെ രാജ്യത്തിനുള്ളിലെ ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും കുവെെറ്റ് ലക്ഷ്യം വെക്കുന്നുണ്ട്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

ഒരൊറ്റ വീസയിൽ ജിസിസി രാജ്യങ്ങളിലേക്ക് പറക്കാം

Published

on

By

ലോകമെമ്പാടുമുളള വിനോദസഞ്ചാരികള്‍ക്ക് ഇഷ്ടപ്പെട്ട യാത്രാകേന്ദ്രമാണ് ജിസിസി രാജ്യങ്ങള്‍. കാലാവസ്ഥ അനുകൂലമുളള മാസങ്ങളില്‍ യുഎഇ ഉള്‍പ്പടെയുളള രാജ്യങ്ങളിലേക്ക് ധാരാളം വിനോദസഞ്ചാരികളെത്താറുണ്ട്. പ്രകൃതി മനോഹാരിതയും ഒപ്പം ആകർഷകരമായ മനുഷ്യനിർമിതികളും ജിസിസി രാജ്യങ്ങളുടെ പ്രത്യേകതകളാണ്. സമ്പന്നമായ സാംസ്കാരിക ചരിത്രം, ആതിഥ്യമര്യാദ എന്നിവയാല്‍ സമ്പന്നവുമാണ് ഈ രാജ്യങ്ങള്‍.

എന്നാല്‍ ഓരോ രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നതിന് അതത് രാജ്യങ്ങളിലെ വീസയെടുക്കണം. ഇതിന് പരിഹാരമായാണ് ജിസിസി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഒരൊറ്റ വീസയെന്ന ആശയം വരുന്നത്. വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാന്‍ ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂറോപ്പിലെ ഷെംഗന്‍ വീസ മാതൃകയില്‍ ജിസിസി രാജ്യങ്ങളിലേക്ക് ഏകീകൃത ടൂറിസ്റ്റ് വീസ, ഗള്‍ഫ് ഗ്രാന്‍ഡ് ടൂർസ് വീസയെന്നത് 2025ല്‍ പ്രാബല്യത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

Gulf

53 മിനിറ്റ് കരിമരുന്ന് പ്രകടനത്തിനൊപ്പം ആറായിരം ഡ്രോണുകൾ; ലോക റെക്കോർഡ് ലക്ഷ്യമിട്ട് അബുദാബി

Published

on

By

53–ാമത് ദേശീയ ദിനം ആഘോഷിക്കുന്ന യുഎഇ ഇത്തവണ 53 മിനിറ്റ് ദൈർഘ്യമുള്ള വെടിക്കെട്ട് ഒരുക്കി പുതുവർഷത്തെ വരവേൽക്കും. വിവിധ ഇടങ്ങളിൽ വെടിക്കെട്ടുകൾ
ലോക റെക്കോർഡ് ലക്ഷ്യമിട്ടുള്ള യുഎഇയിലെ ഏറ്റവും ദൈർഘ്യമേറിയ വെടിക്കെട്ടിനു സാക്ഷ്യം വഹിക്കാൻ ആഗ്രഹിക്കുന്നവർ അബുദാബി ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ എത്തണം.

53 മിനിറ്റ് കരിമരുന്ന് പ്രകടനത്തിനൊപ്പം ആറായിരം ഡ്രോണുകളും ആകാശത്ത് വട്ടമിട്ടുപറന്ന് 2025നെ വരവേൽക്കും. യുഎഇയുടെ ചരിത്രവും നേട്ടവുമെല്ലാം ഡ്രോൺ ഷോയിലൂടെ ആകാശത്ത് വരച്ചിടും. ഇത്തവണ വൈകിട്ട് 6 മുതൽ ഓരോ മണിക്കൂർ ഇടവേളകളിൽ നടത്തുന്ന വെടിക്കെട്ട് അർധരാത്രി 12 ആകുന്നതോടെ ഇടതടവില്ലാതെ 53 മിനിറ്റ് അഗ്നിപുഷ്പങ്ങൾ വിരിയിച്ച് പുതുവർഷത്തെ വരവേൽക്കും. ഒരു ലക്ഷം ബലൂണുകളും ആകാശത്തേക്കു പറത്തിവിടും. 12 മണിക്കൂർ ഇടതടവില്ലാത്ത കലാവിരുന്ന്. 50 ദിർഹത്തിന്റെ ടിക്കറ്റ് എടുക്കുന്നവർക്കാണ് പ്രവേശനം. അതേസമയം, വൻ തിരക്ക് അനുഭവപ്പെടുമെന്നതിനാൽ ഇവിടേക്ക് നേരത്തേ എത്തിയാലേ അകത്തേക്കു കടക്കാനാകൂ. വൈകിയാൽ ഗതാഗതക്കുരുക്കിൽ അകപ്പെട്ട് റോഡിൽ കഴിയേണ്ടിവരും.

അബുദാബി കോർണിഷ്, ഹുദൈരിയാത്ത്, യാസ് ഐലൻഡ്, മദീന സായിദ് പബ്ലിക് പാർക്ക്, മിർഫയിലെവാട്ടർഫ്രണ്ട, അൽദ്രഫയിലെ ഗയാത്തി എന്നിവിടങ്ങളിലും വെടിക്കെട്ട് കാണാം.കിലോമീറ്ററുകളോളം നീളത്തിലുള്ള വെടിക്കെട്ട് കാണാൻ ആഗ്രഹമുള്ളവർക്ക് റാസൽഖൈമയിലേക്കു വച്ചുപിടിക്കാം. അൽമർജാൻ ഐലൻഡിൽ 15 മിനിറ്റ് നീളുന്ന വെടിക്കെട്ടും ഡ്രോൺ ഷോയുമുണ്ട്. ‘നമ്മുടെ കഥ ആകാശത്ത്’ എന്ന പ്രമേയത്തിൽ ഇന്നു വൈകിട്ട് ആരംഭിക്കുന്ന ആഘോഷ പരിപാടികൾ പുലരുവോളം തുടരും. പ്രവേശനം സൗജന്യമാണെങ്കിലും അൽമർജാൻ ഐലൻഡിന്റെ വെബ്സൈറ്റിൽ റജിസ്‌റ്റർ ചെയ്യണം. പക്ഷേ ഗതാഗത നിയന്ത്രണമുള്ളതിനാൽ ഇന്നു ഉച്ചയ്ക്ക് 2നു മുൻപ് റാസൽഖൈമയിൽ എത്തണമെന്നതാണ് പ്രധാന വെല്ലുവിളി. എമിറേറ്റ്സ് റൗണ്ട് എബൗട്ട്, യൂണിയൻ ബ്രിജ്, അൽഹംറ റൗണ്ട്യൂണിയൻ ബ്രിജ്, അൽഹംറ റൗണ്ട് എബൗട്ട്, കോവ് റൊട്ടാന ബ്രിജ് എന്നിവയാണ് 2ന് അടയ്ക്കുക.

ദുബായിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ 9 മിനിറ്റ് നീളുന്ന വെടിക്കെട്ടായിരിക്കും പുതുവർഷത്തിൽ വിസ്‌മയം തീർക്കുക. എന്നാൽ ഈ അവിസ്‌മരണീയ അനുഭവം തൊട്ടടുത്തുനിന്ന് ആസ്വദിക്കണമെങ്കിൽ നേരത്തോ തന്നെ ഡൗൺടൗണിൽ എത്തണം. തിരക്ക് കണക്കിലെടുത്ത് 4 മുതൽ പ്രദേശത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വൈകുകയാണെങ്കിൽ ദുബായ് മെട്രോയെ ആശ്രയിക്കുന്നതാവും ഭേദം. മെട്രോയിൽ ഇടം കിട്ടിയാൽ സ്റ്റോപ്പിലിറങ്ങി നടന്നെങ്കിലും പരിസരങ്ങളിൽ എത്താം. ഇവിടെ എത്താൻ സാധിക്കാത്തവരെ നിരാശപ്പെടുത്താതെ ദുബായിൽ ബർദുബായ് അൽസീഫ് സ്ട്രീറ്റ്, ദ് പാമിലെ അറ്റ്ലാന്റിസ്, ജുമൈറ ബിച്ച് റസിഡൻസ്. ബുവാടേഴ്സ‌് ഐലൻഡ്.
റസിഡൻസ്, ബ്ലൂവാട്ടേഴ്സ‌് ഐലൻഡ്, ഗ്ലോബൽ വില്ലേജ്, ഹത്ത എന്നിങ്ങനെ എമിറേറ്റിന്റെ 36 ഇടങ്ങളിലും വെടിക്കെട്ട് ഒരുക്കിയിട്ടുണ്ട്. ഫെസ്റ്റിവൽ സിറ്റിയിലും ഗ്ലോബൽ വില്ലേജിലും സംഗീത സദസ്സും അരങ്ങേറും.

 

Continue Reading

Gulf

യെമനിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമഷ പ്രിയയെ സഹായിക്കാൻ സാധ്യമായ മാർഗങ്ങളെല്ലാം ഉപയോഗപ്പെടുത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

Published

on

By

യെമനിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമഷ പ്രിയയെ സഹായിക്കാൻ സാധ്യമായ മാർഗങ്ങളെല്ലാം ഉപയോഗപ്പെടുത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. സ്ഥിതിഗതികളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.

യെമൻ പ്രസിഡന്‍റ് റഷാദ് മുഹമ്മദ് അൽ അലീമി വധശിക്ഷ ശരിവച്ചതോടെ പ്രതീക്ഷകൾ നഷ്ടപ്പെട്ട അവസ്ഥയിലാണ് നിമിഷ പ്രിയയുടെ ബന്ധുക്കൾ. എന്നാൽ, ഇനിയും സഹായിക്കാനുള്ള സാധ്യതകൾ ആരായുമെന്നാണ് കേന്ദ്ര സർക്കാരിന്‍റെ നിലപാട്.

നിമിഷ പ്രിയയുമൊത്ത് ക്ലിനിക്ക് നടത്തിയിരുന്ന തലാൽ അബ്ദോ മഹ്ദി എന്നയാളെ കൊലപ്പെടുത്തി എന്നതാണ് നിമിഷ പ്രിയക്കെതിരായ കേസ്.

കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശിയായ ടോമിയെ വിവാഹം കഴിച്ച് 2012ലാണ് നിമിഷപ്രിയ യെമനില്‍ നഴ്സായി ജോലിക്ക് പോയത്. ഭര്‍ത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലി നേടി.

അതിനിടെ യെമന്‍ പൗരനായ മഹ്ദിയെ പരിചയപ്പെടുകയും ഇരുവരും ചേര്‍ന്ന് കച്ചവട പങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങാനും തീരുമാനിച്ചു. നിമിഷയും ഭര്‍ത്താവും തങ്ങളുടെ സമ്പാദ്യമെല്ലാം മഹ്ദിക്ക് കൈമാറിയിരുന്നു.

ബിസിനസിന് കൂടുതല്‍ പണം ആവശ്യമുള്ളതിനാല്‍ നിമിഷയും ഭര്‍ത്താവും മിഷേല്‍ എന്ന മകളുമൊത്ത് നാട്ടിലേക്ക് വന്നു. പിന്നീട് തിരിച്ചുപോയത് നിമിഷ മാത്രമാണ്. ആദ്യമാദ്യം മാന്യമായി ഇടപെട്ടിരുന്ന മഹ്ദിയുടെ സ്വഭാവം പിന്നീട് പ്രതീക്ഷിക്കാത്ത രീതിയിലേക്ക് മാറുകയായിരുന്നു.

ഭീഷണിപ്പെടുത്തി മതാചാരപ്രകാരം നിമഷ പ്രിയയെ ഇയാൾ വിവാഹം കഴിച്ചു. ഇരുവരും ചേര്‍ന്ന് ആരംഭിച്ച ക്ലിനിക്കിലെ വരുമാനം മുഴുവന്‍ സ്വന്തമാക്കി. പാസ്പോര്‍ട്ട് തട്ടിയെടുത്തു. സ്വര്‍ണം വിറ്റു. അധികൃതര്‍ക്ക് പരാതി നല്‍കിയ നിമിഷപ്രിയയെ മര്‍ദിച്ചു.

മഹ്ദിയുടെ മാനസിക- ശാരീരിക പീഡനത്തില്‍ നിന്ന് രക്ഷപ്പെടാനായി മയക്കു മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തിയെന്നും, മൃതദേഹം പല കഷണങ്ങളായി നുറുക്കി ടാങ്കിൽ ഉപേക്ഷിച്ചു എന്നുമാണ് നിമിഷപ്രിയക്കെതിരായ കേസ്.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.