കോഴിക്കോട്: കാറിന് തീപിടിച്ച് പൊള്ളലേറ്റയാള്‍ മരിച്ചു. കോഴിക്കോട് വടകര മുക്കാളിയില്‍ എരവട്ടൂര്‍ സ്വദേശി ബിജുവാണ് മരിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ ബിജു കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെ ദേശീയപാതയില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. കാറില്‍നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് കാറിന്‍റെ ഗ്ലാസ് തകര്‍ത്ത് ബിജുവിനെ പുറത്തെടുത്തത്. അപ്പോഴേക്കും ബിജുവിന്‍റെ ശരീരമാസകലം പൊള്ളലേറ്റ നിലയിലായിരുന്നു. ഇയാളെ ഉടന്‍തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെട്രോള്‍ ഒഴിച്ച് സ്വയം തീ കൊളുത്തിയതാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. ബിജുവിന്‍റെ ഫോണ്‍ ഉള്‍പ്പെടെ പോലീസ് പരിശോധിച്ച് വരികയാണ്. ബിജുവിന്‍റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണുള്ളത്. പോസ്റ്റ്മോര്‍ട്ടം നടത്തിയതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.