ദോഹ: ഖത്തർ കെഎംസിസി കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സംഘടിപ്പിക്കുന്ന കലാകയിക മേളയായ ‘കോട്ടക്കൽ ഫിയസ്റ്റ’യുടെ ഉദ്ഘാടനം ഖത്തർ കെഎംസിസി സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കെ മുഹമ്മദ് ഈസ നിർവഹിച്ചു. കോട്ടക്കൽ മണ്ഡലത്തിലെ 2 മുനിസിപ്പാലിറ്റിയിലേയും 5 പഞ്ചായത്തുകളിലേയും ഫുട്ബോൾ താരങ്ങൾ അണിനിരന്ന മാർച്ച് പാസ്റ്റോ ഉണ്ടായിരുന്നു. മൂന്നാമത് യുഎ ബീരാൻ സാഹിബ് മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റും റയ്യാൻ പ്രൈവറ്റ് സ്കൂൾ മൈതാനത്ത് വെച്ചായിരുന്നു പരിപാടി നടന്നത്.
ബീരാൻ സാഹിബ് ഫുട്ബോൾ ടൂർണമെന്റിന്റെ കിക്കോഫ് കർമ്മം നിർവഹിച്ചു. കോട്ടക്കൽ മണ്ഡലം പ്രസിഡന്റ് അബു തയ്യിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റേറ്റ് കെഎംസിസി ഉപാധ്യക്ഷൻ സിദ്ദിഖ് വാഴക്കാട്, സ്റ്റേറ്റ് ഉപദേശക സമിതി വൈസ് ചെയർമാൻ സിവി ഖാലിദ്, ജില്ല പ്രസിഡന്റ് സവാദ് വെളിയങ്കോട്, ജനറൽ സെക്രട്ടറി അക്ബർ വെങ്ങശ്ശേരി,എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു.
ജില്ല ട്രഷർ റഫീഖ് പള്ളിയാലി, സെക്രട്ടറി ഷംസീർ മാനു, അൽഖോർ ഏരിയ ട്രഷറർ പ്രശാന്ത്, സ്റ്റേറ്റ് സ്പോർട്സ് വിംഗ് ജനറൽ കൺവീനർ ഇൻചാർജ് നൗഫൽ , വൈസ് ചെയർമാൻ ആദിൽ അബ്ദു , സ്റ്റേറ്റ് കമ്മിറ്റി അൽ ഇഹ്സാൻ വൈസ് ചെയർമാൻ ഇസ്മയിൽ കളപ്പുര തുടങ്ങിയ നേതാകന്മാർ അതിഥികളായിരുന്നു. മണ്ഡലം സെക്രട്ടറി ഇബ്രാഹിം കല്ലിങ്ങൽ സ്വാഗതവും ട്രഷറർ ജാബിർ കൈനിക്കര നന്ദിയും പറഞ്ഞു.
മണ്ഡലത്തിലെ മുനിസിപ്പാലിറ്റികളായ കോട്ടക്കൽ , വളാഞ്ചേരി പഞ്ചായത്തുകളായ ഇരിമ്പിളിയം , എടയൂർ, പൊന്മള , കുറ്റിപ്പുറം , മാറാക്കര എന്നിവർ പരസ്പരം മത്സരിച്ച ടൂർണമെന്റിൽ കുറ്റിപ്പുറം പഞ്ചായത്ത് കെഎംസിസി ചാമ്പ്യന്മാരാകുകയും മാറാക്കര പഞ്ചായത്ത് കെഎംസിസി റണ്ണേഴ്സ്അപ്പ് ആകുകയും ചെയ്തു.
നവംബർ 10 തിയ്യതി മുതൽ മർഹൂംസിഎച്ച് അബു യൂസഫ് ഗുരുക്കൾ മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റോടെ ആരംഭം കുറിച്ചകോട്ടക്കൽ ഫിയസ്റ്റയിൽ 23ാം തിയ്യതി വ്യാഴാഴ്ച ബാഡ്മിന്റൺ, വടം വലി എന്നീ ഇനങ്ങൾ ഉണ്ടായിരിക്കും. 24 തിയ്യതി വെള്ളിയാഴ്ച ക്രിക്കറ്റ് ഫൈനൽ മത്സരവും ആണ് നടക്കുന്നത്. ഫൈനലിൽ കുറ്റിപ്പുറം പഞ്ചായത്ത് കെഎംസിസി എടയൂർ പഞ്ചായത്ത് കെഎംസിസിയെ ആണ് നേരിടുന്നതാണ്.