അജ്മാന്‍: യുഎഇയിലെ അജ്മാനില്‍ മലയാളി യുവാവിനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം നെല്ലിമറ്റം കവളങ്ങാട് സ്വദേശി ബേസില്‍ ആണ് മരിച്ചത്. 23 വയസ്സായിരുന്നു. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്ന ബേസില്‍ ഒന്നര വര്‍ഷം മുന്‍പാണു ജോലിയില്‍ പ്രവേശിച്ചത്.
കണ്ണാമ്പിള്ളി കെജെ എല്‍ദോസിന്റെയും പ്രിയയുടെയും മകനാണ്. അജ്മാനിലെ കഴിഞ്ഞ പൊതുഅവധിദിനത്തിലാണ് ബേസിലിനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തിയത്. ഹിജ്‌റ കലണ്ടര്‍ പ്രകാരമുള്ള പുതുവത്സര ദിനത്തിന്റെ ഭാഗമായി രാജ്യത്ത് കഴിഞ്ഞ ദിവസം അവധി നല്‍കിയിരുന്നു. ഇന്ന് ശനിയാഴ്ചയും അവധിയാണ്. നാളെ ഞായറാഴ്ച വാരാന്ത്യ അവധിദിനം പ്രമാണിച്ച് സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നത് വൈകും. മറ്റന്നാള്‍ തിങ്കളാഴ്ചയാണ് ഇനി ഓഫിസുകള്‍ പ്രവര്‍ത്തിക്കുക.