Connect with us

Special Story

പട്ടാപകൽ കൊല്ലപ്പെട്ടത് 3 വീട്ടമ്മമാർ, 14 വർഷം കഴിഞ്ഞും പ്രതികൾ കാണാമറയത്ത്

Published

on

കോതമംഗലം: ചെറുവട്ടൂരിലെ നിനി ആയിരുന്നു ആദ്യം കൊല്ലപ്പെട്ടത്. പിന്നാലെ മാതിരപ്പിള്ളിയിലെ ഷോജി, ശേഷം കൊല്ലപ്പെട്ടത് ആമിനയായിരുന്നു. പട്ടപ്പകൽ മൂന്ന് വീട്ടമ്മമാരായിരുന്നു എറണാകുളം കോതമംഗലത്ത് കൊല്ലപ്പെട്ടത്. സംഭവം നടന്ന് വർഷങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും കേസന്വേഷണം എവിടെയും എത്തിയില്ല. മൂന്ന് കേസും ലോക്കൽ പോലീസ് അന്വേഷിച്ചിട്ട് എവിടെയും എത്തിയല്ല. തുടർന്ന് ക്രൈംബ്രാ‍ഞ്ചിന് വിടുകയായിരുന്നു.

മൂന്ന് കേസിലും അന്വേഷണം പുരോഗമിക്കുകയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയത്. ഷോജി കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമായി നടക്കുന്നുണ്ട്. എന്നാൽ എന്നാൽ നിനി കേസിൽ കൊലപാതകിയെ കുറിച്ചോ കവർച്ച മുതലുകളെ കുറിച്ചോ തെളിവുകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. അതായത് ആദ്യ രണ്ട് കേസും ഇതുവരെ നടപടി ഒന്നും ആയിട്ടില്ലെന്ന് തന്നെ അനുമാനിക്കേണ്ടി വരും.

2009 മാർച്ച് 11നാണ് 24 വയസുള്ള നിനി കൊല്ലപ്പെടുന്നത്. ചെറുവട്ടൂർ കരിപ്പാലാക്കുടി ബിജുവിന്റെ ഭാര്യയാണ് നിനി. അങ്കണവാടി ടീച്ചറായിരുന്നു നിനി. വീടിന് അടുത്തുള്ള തോട്ടിൽ കുളിക്കാനായി പോയതായിരുന്നു. പിന്നീട് മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് മനസിലായെങ്കിലും ലോക്കൽ പോലീസിന് കൊലയാളിയെ പിടികൂടാനായില്ല. തുടർന്ന് ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറുകയായിരുന്നു.സംഭവം നടന്നിട്ട് 14 വർഷമായിട്ടും കൊലപാതകിയെ കുറിച്ച് ഒരു സൂചന പോലും ലഭിച്ചിട്ടില്ല.

2012നായിരുന്നു ഷോജി കൊല്ലപ്പെടുന്നത്. വീടിനുള്ളിൽ‌ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിലായിരുന്നു മൃതദേഹം. കിടപ്പുമുറിയിൽ പായയിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുകളിൽ വീട് പണി നടക്കുന്നുണ്ടായിരുന്നു. ജോലിക്കാർ ഭക്ഷണം കഴിക്കാൻ പുറത്തുപോയ സമയത്തായിരുന്നു കൊലപാതകം നടന്നത്. ഈ കേസിലും ലോക്കൽ പോലീസിന് തുമ്പുണ്ടാക്കാൻ കഴഞ്ഞില്ല. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും 11 വർഷമായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല.

ഏറ്റവും അവസാനമായി കൊല്ലപ്പെടുന്ന ആളാണ് ആമിന. 2021 മാർച്ച് 7നായിരുന്നു അബ്ദുൾ ഖാദറിന്റെ ഭാര്യ ആമിന കൊല്ലപ്പെടുന്നത്. മൃതദേഹം നീരൊഴുക്ക് കുറഞ്ഞ ഒരു തോട്ടിൽ കാണപ്പെടുകയായിരുന്നു. ധരിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ കാണാനില്ലായിരുന്നു. ബലം പ്രയോഗിച്ചുള്ള മുങ്ങി മരണമെന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ. സംഭവം നടന്ന് രണ്ട് വർഷമായിട്ടും കേസിൽ ഒരു തുമ്പുപോലും കിട്ടിയിട്ടില്ല. ശാസ്ത്രീയമായ തെളിവുകളൊന്നും ഇല്ലാത്തതിനാൽ അന്വേഷണം വഴിമുട്ടിയിരിക്കുകയാണെന്നാണ് സൂചനകൾ.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

ഹജ്ജ് പെര്‍മിറ്റില്ലാത്തവര്‍ക്ക് ഇന്നു മുതല്‍ മക്കയില്‍ പ്രവേശനമില്ല; നിയമലംഘകരെ കണ്ടെത്താന്‍ വ്യാപക പരിശോധന

Published

on

By

ജിദ്ദ: ഇന്നു മുതല്‍ മക്കയിലും പരിസര പ്രദേശങ്ങളിലും പ്രവേശനാനുമതി ഹജ്ജ് പെര്‍മിറ്റ് ഉള്ളവര്‍ക്കു മാത്രം. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നെത്തിയ ഹജ്ജ് തീര്‍ഥാടകര്‍ക്ക് സുരക്ഷിതവും സുഗമവുമായ ഹജ്ജ് തീര്‍ഥാടനത്തിന് സൗകര്ം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. പ്രവേശന നിരോധനം കര്‍ശനമായി നടപ്പിലാക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.

ഹിജ്‌റ മാസം ദുല്‍ഖഅദ 25 അഥവാ ജൂണ്‍ രണ്ട് മുതല്‍ ദുല്‍ ഹിജ്ജ 14 അഥവാ ജൂണ്‍ 20 വരെയുള്ള കാലയളവില്‍ ഹജ്ജ് പെര്‍മിറ്റ് ഇല്ലാതെ മക്കയിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് സൗദി പൗരന്മാര്‍, പ്രവാസികള്‍, സന്ദര്‍ശകര്‍ എന്നിവരുള്‍പ്പെടെ എല്ലാവര്‍ക്കും വിലക്കേര്‍പ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തേ പ്രഖ്യാപിച്ചിരുന്നു. വിശുദ്ധ നഗരമായ മക്ക, സെന്‍ട്രല്‍ ഹറം ഏരിയ, മിന, അറഫാത്ത്, മുസ്ദലിഫ എന്നീ പുണ്യസ്ഥലങ്ങള്‍, റുസൈഫയിലെ ഹറമൈന്‍ റെയില്‍വേ സ്റ്റേഷന്‍, സുരക്ഷാ നിയന്ത്രണ കേന്ദ്രങ്ങള്‍, തീര്‍ഥാടക സംഘം താമസിക്കുന്ന ഇടങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കുന്നതിനാണ് വിലക്കുള്ളത്. എന്നാല്‍ മക്ക ഇഖാമയുള്ളവര്‍ക്കും പ്രത്യേക പെര്‍മിറ്റ് നേടിയവര്‍ക്കും ഇതില്‍ ഇളവുണ്ട്.

പരിശോധനകള്‍ ശക്തമാക്കി

നിരോധനം നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി ഹജ്ജ് പെര്‍മിറ്റില്ലാത്തവരെ കണ്ടെത്താന്‍ മക്കയിലും പരിസരങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധന ശക്തമാക്കായതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മക്കയിലേക്കുള്ള ചെക്ക് പോയിന്റുകള്‍, റുസൈഫ റെയില്‍വേ സ്റ്റേഷന്‍, മക്ക നഗരം, ഹറം പരിസരം, സുരക്ഷ കേന്ദ്രങ്ങള്‍, സോര്‍ട്ടിംഗ് കേന്ദ്രങ്ങള്‍, ഹജ്ജ് കര്‍മ്മങ്ങള്‍ നടക്കുന്ന പുണ്യ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പരിശോധന ശക്തമാക്കിയതായും പൊതു സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്‍കി.

ഹജ്ജ് പെര്‍മിറ്റില്ലാതെ പിടിക്കപ്പെട്ടാല്‍ 10,000 റിയാല്‍ പിഴ ചുമത്തുകയും വിദേശികളെ രാജ്യത്തേക്ക് തിരിച്ച് വരാനാകാത്ത വിധം നാടുകടത്തുകയും ചെയ്യും. കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് പിഴയും ഇരട്ടിയാകും. കൂടാതെ ഹജ്ജ് പെര്‍മിറ്റില്ലാത്തവര്‍ക്ക് മക്കയിലേക്ക് യാത്ര സൗകര്യം ചെയ്തു കൊടുക്കുന്നവര്‍ക്കും 50,000 റിയാല്‍ വരെ പിഴയും ആറുമാസം വരെ തടവും ശിക്ഷ ലഭിക്കും. ഇവരുടെ വാഹനങ്ങള്‍ കണ്ടുകെട്ടുകയും വിദേശികളായ നിയമലംഘകരെ തടവ് ശിക്ഷക്ക് ശേഷം തിരിച്ച് വരാനാകാത്ത വിധം നാടുകടത്തുകയും ചെയ്യുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

20,000ത്തിലേറെ വിസിറ്റ് വിസക്കാര്‍ അറസ്റ്റില്‍

അതിനിടെ, ഹജ്ജ് ചട്ടങ്ങള്‍ ലംഘിച്ച് മക്കയില്‍ തങ്ങിയ ഇരുപതിനായിരത്തിലേറെ സന്ദര്‍ശക വിസക്കാര്‍ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എല്ലാ തരത്തിലുമുള്ള വിസിറ്റ് വിസയിലുള്ളവരും മെയ് 23 അഥവാ ദുല്‍ഖഅദ 15 മുതല്‍ ജൂണ്‍ 21 അഥവാ ദുല്‍ ഹിജ്ജ 15 വരെ വിശുദ്ധ നഗരമായ മക്കയിലോ പരിസര പ്രദേശങ്ങളിലോ പ്രവേശിക്കാനോ അവിടെ തുടരാനോ പാടില്ലെന്ന് പൊതു സുരക്ഷാ വിഭാഗം നേരത്തേ അറിയിച്ചിരുന്നു. വിസിറ്റ് വിസയില്‍ രാജ്യത്ത് ഉള്ളവര്‍ക്ക് അതുപയോഗിച്ച് വാര്‍ഷിക ഹജ്ജ് തീര്‍ത്ഥാടനം നടത്താന്‍ അര്‍ഹതയില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ വിലക്ക് ലംഘിച്ച് മകക്കയില്‍ തുടര്‍ന്ന സന്ദര്‍ശകരാണ് പിടിയിലായത്.

വ്യാജ പരസ്യം; രണ്ടു പേര്‍ പിടിയിലായി

അതിനിടെ, സോഷ്യല്‍ മീഡിയ വഴി വ്യാജ ഹജ്ജ് സേവനങ്ങളെ കുറിച്ച് പ്രചാരണം നടത്തി ആളുകളെ വഞ്ചിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് ഈജിപ്ഷ്യന്‍ പൗരന്‍മാരെ മക്ക പോലീസ് അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തീര്‍ഥാടകര്‍ക്ക് താമസം, യാത്രാസൗകര്യം, ബലിതര്‍പ്പണം എന്നിവ വാഗ്ദാനം ചെയ്തായിരുന്നു പ്രചാരണം. ഇരുവരെയും അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

ചിലവ് കുറഞ്ഞ ഹജ്ജ് യാത്രകള്‍ വാഗ്ധാനം ചെയ്തുകൊണ്ടുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങളില്‍ വഞ്ചിതരാകരുതെന്ന് വിശ്വാസികളെ പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് ഓര്‍മിപ്പിച്ചു. അതത് രാജ്യങ്ങളിലെ ഹജ്ജ് ഓഫീസുകളുമായി ബന്ധപ്പെട്ട് ഹജ്ജ് വിസ നേടുകയോ, നുസുക് ആപ്പ് വഴി ഹജ്ജ് പെര്‍മിറ്റെടുക്കുകയോ ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു. ഇത്തരം വ്യാജ പരസ്യങ്ങള്‍ നല്‍കി ആളുകളെ വഞ്ചിക്കുന്ന നിയമ ലംഘകരെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലെ ടോള്‍ ഫ്രീ നമ്പറായ 911 ലും മറ്റ് പ്രദേശങ്ങളിലെ 999 എന്ന നമ്പറിലും വിളിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യണമെന്ന് പൊതുജനങ്ങളോട് പൊതു സുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു.

Continue Reading

Gulf

മാസപ്പിറവി ദൃശ്യമായി; സൗദിയില്‍ ഇന്ന് ശഅബാന്‍ ഒന്ന്, കുവൈറ്റില്‍ മാര്‍ച്ച് 11ന് റമദാന്‍ വ്രതാരംഭം

Published

on

By

റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയില്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ ഇന്ന് (ഫെബ്രുവരി 11) ഹിജ്‌റ കലണ്ടര്‍ പ്രകാരം ശഅബാന്‍ ഒന്ന് ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിശ്വാസികള്‍ കാത്തിരിക്കുന്ന റമദാനിലേക്ക് ഇനി ഒരു മാസത്തെ ഇടവേള മാത്രം. റമദാന്‍ വ്രതാരംഭ തീയതി സൗദി റോയല്‍ കോര്‍ട്ട് ശഅബാന്‍ അവസാനിക്കുന്നതോടെ പ്രഖ്യാപിക്കും.

ഇന്ന് ശഅബാന്‍ ഒന്ന് ആയിരിക്കുമെന്ന് കുവൈറ്റും അറിയിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഗോളശാസ്ത്രപരമായി കുവൈറ്റില്‍ റമദാന്‍ ഒന്ന് മാര്‍ച്ച് 11ന് തിങ്കളാഴ്ചയായിരിക്കുമെന്ന് അല്‍ഉജൈരി സെന്റര്‍ വ്യക്തമാക്കി. ശഅ്ബാനില്‍ 29 ദിവസമാണുണ്ടാവുകയെന്ന് ഗോളശാസ്ത്രപ്രകാരം കണക്കാക്കിയാണ് മാര്‍ച്ച് 11ന് വ്രതാരംഭം നിശ്ചയിച്ചത്.

രാജ്യത്ത് മാര്‍ച്ച് 10ന് വൈകീട്ട് റമദാന്‍ മാസപ്പിറവി കാണുക ദുഷ്‌കരമായിരിക്കും. സൂര്യാസ്തമനം നടന്ന് 12 മിനിറ്റു മാത്രമേ ചാന്ദ്രമാസപ്പിറവി ദൃശ്യമാവുകയുള്ളൂ. റമദാന്‍ ഒന്നിന് സുബ്ഹി ബാങ്ക് സമയം രാവിലെ 5.45 നും മഗ്രിബ് ബാങ്ക് സമയം വൈകീട്ട് 5.53 നും ആയിരിക്കുമെന്നും അല്‍ഉജൈരി സെന്റര്‍ അറിയിച്ചു.

റമദാന്‍, ഈദുല്‍ഫിത്ര്‍ പ്രമാണിച്ച് ഇത്തവണ ഷോപ്പിങ് ഓഫര്‍ സീസണ്‍ നേരത്തെയാക്കിയതായി സൗദി വാണിജ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ശഅബാന്‍ 10 മുതല്‍ (ഫെബ്രുവരി 20) ഓഫര്‍ സീസണ്‍ ആരംഭിക്കും. ശവ്വാല്‍ അഞ്ചു വരെയാണ് (ഏപ്രില്‍ 14) ഓഫര്‍.

ഓഫറുകള്‍ പ്രഖ്യാപിക്കാനുള്ള ലൈസന്‍സിന് വാണിജ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി വ്യാപാര സ്ഥാപനങ്ങള്‍ക്കും ഓണ്‍ലൈന്‍ സ്റ്റോറുകള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. നേരത്തെയുള്ള ഷോപ്പിങ് പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചാണ് ഓഫര്‍ സീസണ്‍ നേരത്തെയാക്കുന്നത്. ഓഫര്‍ ലൈസന്‍സ് അപേക്ഷ ഓണ്‍ലൈനായാണ് സ്വീകരിക്കുക.

ഓഫര്‍ ലൈസന്‍സിലെ ബാര്‍കോഡ് മൊബൈല്‍ ഫോണ്‍ ക്യാമറ ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് ഓഫറുകളുടെ നിയമസാധുതയും ഓഫറുകളുടെ സത്യാവസ്ഥയും ഉപയോക്താക്കള്‍ക്ക് ഉറപ്പുവരുത്താന്‍ സാധിക്കും. ഓഫറുള്ള ഇനങ്ങള്‍, ഓഫര്‍ അനുപാതം, ഓഫര്‍ കാലയളവ്, സ്ഥാപനത്തിന്റെ പേരുവിവരങ്ങള്‍ തുടങ്ങിയ വിവരങ്ങളും ബാര്‍കോഡ് സ്‌കാന്‍ ചെയ്താല്‍ അറിയാനാവും.

Continue Reading

Entertainment

‘അയാളൊരു നടികന്‍’: മോദിക്കെതിരെ വോട്ട് ചെയ്യാന്‍ പറയാതെ പറഞ്ഞ ‘മക്കള്‍ സെല്‍വന്‍’

Published

on

By

സാധാരണക്കാരായി സിനിമയിലെത്തുന്നവരെ ഹൃദയത്തിലേക്ക് സ്വീകരിക്കുന്നവരാണ് തമിഴകം. അവരിലൊരാളെപ്പോലെ അവരെ കാണാന്‍ പ്രേക്ഷകര്‍ക്ക് കഴിയും, എംജിആറും ശിവാജി ഗണേശനും രജനി കാന്തും കമല്‍ ഹാസനും വിജയിയുമെല്ലാം സ്വീകരിക്കപ്പെട്ട ആ പട്ടികയിലെ അവസാനത്തെ പേരാണ് വിജയ ഗുരുനാഥ സേതുപതി അഥവാ തമിഴകത്തിന്റെ മക്കള്‍ സെല്‍വന്‍

വിവിധ സാങ്കല്‍പ്പിക ജീവിത സാഹചര്യത്തില്‍ സ്വയം പ്രതിഷ്ഠിക്കാന്‍ കഴിയുന്നത് അപൂര്‍വ്വമായ നടന വൈഭവമാണ്. സേതുപതി സിനിമയില്‍ തന്നെ അടയാളപ്പെടുത്തുന്നത് തന്റെ മറ്റൊരു വേര്‍ഷനായിട്ടാണ്, അയാള്‍ സേതുപതിയില്‍ നിന്ന് ഒരുതരി പോലും മാറുന്നില്ല, സിനിമാ പ്രമോഷന്‍ വേളകളില്‍ അയാള്‍ സംസാരിക്കുന്നതും യഥാര്‍ത്ഥ ജീവിതത്തില്‍ രാഷ്ട്രീയം പറയുന്നതും മനുഷ്യരോട് ഇടപെടുന്നതുമെല്ലാം ഒരേയാള്‍ തന്നെയാണ്. കഥാപാത്രത്തിന്റെ തൊലിക്കുളളിലേക്ക് തന്നെ പ്രതിഷ്ഠിക്കുകയാണ് സേതുപതി ചെയ്യുന്നത്. വില്ലനോ, നായകനോ ആയി കഥാപാത്രം മാറുമ്പോഴും ഇത് മാറുന്നില്ല.

കഥാപാത്രത്തിനായി എഴുത്തുകാരനും സംവിധായകനും നിര്‍ണയിച്ചിട്ടുള്ള ടെംപ്‌ലേറ്റുകളിലേക്ക് മാറുന്ന നടന്മാരാണ് ഇന്ത്യന്‍ സിനിമകളിലെ പൊതു ട്രെന്‍ഡ്, അവിടെ സ്വന്തം ജീവിത സാഹചര്യവുമായി കഥാപാത്രത്തെ ചേര്‍ത്തുനിര്‍ത്താനുള്ള ശ്രമങ്ങള്‍ പലരും നടത്താറുണ്ടെങ്കിലും മിക്കതും പരാജയപ്പെടാറാണ് പതിവ്. രജനി കാന്തിന്റെ അടുത്തിടെ ഇറങ്ങിയ മിക്ക സിനിമകളിലും ദീര്‍ഘകാലമായി അദ്ദേഹം സെറ്റ് ചെയ്തിരിക്കുന്ന ടെംപ്‌ലേറ്റുകളെ കാണാനാവൂം. കമല്‍ ഹാസന്‍, വിജയ്, വിക്രം തുടങ്ങി തമിഴ് സിനിമയിലെ പ്രധാനികള്‍ക്കെല്ലാം ടെംപ്‌ലേറ്റുകളില്‍ നിന്ന് മാറുക ശ്രമകരമാണ്.

രജനികാന്തിന്റെ ജയിലറും പേട്ടയും ഒരേ സ്വഭാവികതയിലേക്ക് യാത്ര ചെയ്യുന്നത് അതുകൊണ്ടാണ്, വിജയിയുടെ ലിയോ അദ്ദേഹത്തിന്റെ മറ്റു സിനിമകളില്‍ നിന്ന് വേറിട്ട് നില്‍ക്കാത്തതും ഈ ടെംപ്‌ലേറ്റ് ഐഡന്റിറ്റിയുടെ ‘കൂടോത്ര’മാണെന്ന് വേണമെങ്കില്‍ നമുക്ക് നിര്‍വചിക്കാം. അതേസമയം ടെംപ്‌ലേറ്റുകള്‍ പ്രേക്ഷകര്‍ക്ക് സ്വീകാര്യമല്ലെന്ന വാദം മുന്നോട്ടുവെക്കുകയും സാധ്യമല്ല, വിക്രം ചെയ്ത മേക്കപ്പ് പരീക്ഷണങ്ങള്‍ ഒരേ ടെംപ്‌ലേറ്റുകളുടെ പ്രതിഫലനമായിട്ടും പ്രേക്ഷകര്‍ വ്യത്യസ്തമായിട്ടാണ് അവയെ സ്വീകരിച്ചതെന്നത് ഇവിടെ ഉദാഹരിക്കാം.

ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് വിജയ് സേതുപതിയുടെ അപ്രോച്ച്, വിജയ് സേതുപതിയായി അദ്ദേഹമായി മാത്രം നില്‍ക്കാനാണ് ഇഷ്ടപ്പെടുന്നത്. സേതുപതിയുടെ സ്ത്രീ വേര്‍ഷനാണ് സൂപ്പര്‍ ഡിലെക്‌സില്‍ കാണാനാവുക, അയാളില്‍ നിന്ന് കഥാപാത്രം വിട്ടുപോകുന്നില്ല, മറ്റൊരാളായി മാറാതെ സ്വയം നിയന്ത്രിച്ചു നിര്‍ത്തിയാണ് ‘റാസ്‌കുട്ടിയുടെ‘ അമ്മയായി അയാള്‍ പരിണമിക്കുന്നത്. വളരെ പൗരുഷമുള്ള വില്ലനിസത്തെയും അയാള്‍ സ്വന്തം ആത്മവില്‍ പിടിച്ചുനിര്‍ത്തുന്നത് രസകരവും കൗതുകരവുമായ കാഴ്ച്ചയാണ്. മണിരത്‌നം സംവിധാനം ചെയ്ത ‘ചെക്ക ചിവന്ത വാനം’ എന്ന ചിത്രത്തില്‍ ഒരു കുട്ടിയെ കൊലപ്പെടുത്തിയ കുറ്റം സമ്മതിക്കുന്ന സേതുപതി കഥാപാത്രമായി റസൂല്‍ ആണെന്ന് തോന്നില്ല, കണ്ണിമ ചിമ്മാതെയാണ് ഏറ്റുപറച്ചില്‍, സമാന സാഹചര്യത്തില്‍ ലോകേഷ് കനകരാജിന്റെ മാസ്റ്ററിലും സേതുപതിയെ കാണാനാവും.

സേതുപതി കഥാപാത്രത്തെ സ്വീകരിക്കുന്ന കാര്യത്തില്‍ പിഴവുകളുണ്ടെന്നും പതിയെ ആവര്‍ത്തന വിരസമാകും അദ്ദേഹത്തിന്റെ സിനിമകളെന്നും നിരീക്ഷിക്കുന്നവരുണ്ട്, എന്നാല്‍ അതൊരു കനപ്പെട്ട വിമര്‍ശനമായി തെളിയിക്കപ്പെട്ടില്ലെന്നതാണ് വാസ്തവം. ബോളിവുഡില്‍ തെന്നിന്ത്യന്‍ സ്റ്റാറായി അദ്ദേഹം നിലയുറപ്പിക്കുന്നതിന്റെ സൂചനകള്‍ ഇത് സാധൂകരിക്കുന്നു. സേതുപതി അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളും വ്യത്യസ്തമായി ചലനങ്ങളാണ് പ്രേക്ഷകരിലുണ്ടാക്കുന്നത്. സൂപ്പര്‍ ഡിലെക്‌സിലെ ട്രാന്‍സ്‌ജെന്‍ഡര്‍ മറ്റൊരു സിനിമയില്‍ പ്രത്യക്ഷപ്പെടുകയില്ല, നോട്ടവും ഇരിപ്പും കണ്ണു നനയിപ്പിക്കാനും ‘ശില്‍പ്പ’യ്ക്ക് മാത്രമെ സാധിക്കുകയുള്ളു. വിവിധ ചിത്രങ്ങളില്‍ വില്ലനാകുമ്പോള്‍ ഉണ്ടാകുന്ന സേതുപതി പരിണാമം ഇതിന് ഉദാരണമായെടുക്കാം.

രജനികാന്ത് പറഞ്ഞതുപോലെ ‘ഒരു കാര്യം മാത്രം പറയാം വിജയ് ഒരു നടനല്ല, മഹാനടനാണ്’ സാമൂഹിക ജീവിതത്തെ രാഷ്ട്രീയ ബോധ്യത്തോടെ ഉള്‍കൊള്ളുന്ന വ്യക്തിത്വമാണ് സേതുപതിയുടേത്. പൊതുമണ്ഡലത്തില്‍ നടത്തുന്ന പ്രസ്താവനകളില്‍ പുലര്‍ക്കുന്ന വ്യക്തതയും തിരിച്ചറിവും അയാളെ കൂടുതല്‍ മനുഷ്യരിലേക്ക് അടുപ്പിക്കുന്നു.
പ്രിയപ്പെട്ടവരെ, നിങ്ങള്‍ വോട്ടവകാശം സൂക്ഷിച്ച്, ശ്രദ്ധയോടെ വിനിയോഗിക്കണം. നമ്മുടെ നാട്ടിലോ, വിദ്യാലയത്തിലോ, സുഹൃത്തിനോ അല്ലെങ്കില്‍ നമ്മുടെ സംസ്ഥാനത്തിനോ പ്രശ്‌നമുണ്ട്, അത് പരിഹരിക്കണം എന്ന രാഷ്ട്രീയം പറയുന്നവര്‍ക്കൊപ്പം നില്‍ക്കണം. ജാതിയും മതവും പ്രശ്‌നവത്കരിച്ചുകൊണ്ട് ജനങ്ങളെ സംഘടിപ്പിക്കുന്നവരുടെ കൂടെ നില്‍ക്കരുത്, ഇങ്ങനെ പറയുന്നവരൊക്കെ എല്ലാം ചെയ്തിട്ട് അവരുടെ വീടുകളില്‍ പൊലീസ് കാവലില്‍ സുരക്ഷിതരായിരിക്കും. നമ്മളാണ് ഒടുവില്‍ കെണിയില്‍ വീഴുക. ദയവ് ചെയ്ത് ഇത് ഓര്‍ത്തുവേണം വോട്ടവകാശം ഉപയോഗപ്പെടുത്താന്‍
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ് സേതുപതി ഒരു പ്രസംഗത്തില്‍ പറഞ്ഞ വാക്കുകള്‍

സമീപകാലത്ത് ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട പ്രസ്താവനയിലും ഈ വ്യക്തത നിലനിര്‍ത്താന്‍ സേതുപതിക്ക് സാധിക്കുന്നുണ്ട്. തമിഴകത്തിന്റെ രാഷ്ട്രീയ തിരിച്ചറിവുകളിലൂടെയാണ് അയാള്‍ ജീവിക്കുന്നത്, അത് യാഥാര്‍ത്ഥ്യ ബോധത്തോടെ അവതരിപ്പിക്കാനും അദ്ദേഹത്തിന് സാധിക്കുന്നു. സമകാലിക ഇന്ത്യന്‍ സിനിമയില്‍ അത്തരം ഗൗരവകരമായ നിരീക്ഷണങ്ങള്‍ നടത്തുന്ന സിനിമാ പ്രവര്‍ത്തകര്‍ തന്നെ അത്യപൂര്‍വ്വമാണെന്നതും ഇതിനൊപ്പം ചേര്‍ത്തു വായിക്കാം.

നരേന്ദ്ര മോദി കാലഘട്ടത്തില്‍ സംഘപരിവാറിനോടും ഹിന്ദുത്വ രാഷ്ട്രീയത്തോടും പരസ്യ വിയോജിപ്പ് പ്രകടിപ്പിക്കുകയെന്നത് വ്യത്യസ്ത തലത്തില്‍ ധീരമായ പ്രവൃത്തിയാണ്. തെന്നിന്ത്യയില്‍ പ്രത്യേകിച്ച് സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനങ്ങളെല്ലാം വലത് രാഷ്ട്രീയ ബോധത്തോട് ഏറക്കുറേ ചേര്‍ന്നുനില്‍ക്കുന്നതാണ്, ഇതില്‍ നിന്നും വ്യത്യസ്തമാണ് സേതുപതി പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ വീക്ഷണം. ഒരുപക്ഷേ അതുകൊണ്ടാവും സംവിധായകന്‍ സീനു രാമസ്വാമി മക്കള്‍ സെല്‍വനെന്ന് സേതുപതിയെ വിശേഷിപ്പിച്ചത്. സെല്‍വം എന്നാല്‍ മകന്‍ അല്ലെങ്കില്‍ സ്വത്ത് എന്നാണ് മലയാള തര്‍ജ്ജമ, ജനങ്ങളുടെ സ്വത്ത്…

പിറന്നാള്‍ ആശംസകള്‍ മക്കള്‍ സെല്‍വന്‍

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.