രാജ്‍ കമൽ ഫിലിംസ് ഇൻറർനാഷണൽ, മദ്രാസ് ടാക്കീസ് എന്നീ ബാനറുകളിൽ കമൽ ഹാസൻ, മണിരത്നം, ജി മഹേന്ദ്രൻ, ശിവ അനന്ദ് എന്നിവർ ചേർന്നാണ് കെഎച്ച് 234 നിർമ്മിക്കുന്നത്. കമൽ ഹാസൻ-ശങ്കർ കൂട്ടുകെട്ടിൽ ഇന്ത്യൻ 2 അണിയറയിലാണ്. നാഗ് അശ്വിൻ സംവിധാനം ചെയ്ത് പ്രഭാസ് നായകനാവുന്ന പാൻ ഇന്ത്യൻ ചിത്രം ‘കൽകി 2898 എഡി’യിലും കമൽ ഹാസൻ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.