മുമ്പ് ഇടക്കൊച്ചിയിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാൻ കെസിഎ പദ്ധതിയിട്ടിരുന്നു. എന്നാൽ സ്റ്റേഡിയം നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം കണ്ടൽക്കാടുകൾ വളരുന്ന സ്ഥലമെന്ന് പരിസ്ഥിതി വാദികൾ ആരോപിച്ചു. പ്രതിഷേധം ശക്തമായതോടെ കെസിഎ സ്റ്റേഡിയം നിർമ്മാണവുമായി മുന്നോട്ട് നീങ്ങിയില്ല.
2011ൽ കേരളത്തിന് ഐപിഎൽ ടീം ലഭിച്ചതിന് പിന്നാലെയാണ് കൊച്ചിയിൽ സ്റ്റേഡിയം നിർമ്മിക്കാൻ കെസിഎ പദ്ധതിയിട്ടത്. സ്റ്റേഡിയം നിർമ്മിക്കാൻ കഴിയാതെ വന്നതോടെ ജവഹർലാൽ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മത്സരങ്ങൾ നടത്തി. കേരളത്തിന്റെ ഐപിഎൽ ടീമിനെ ബിസിസിഐ പുറത്താക്കിയതോടെ സ്റ്റേഡിയം നിർമ്മാണവും ഇല്ലാതായി. കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ അന്താരാഷ്ട്ര മത്സരങ്ങൾ ഇപ്പോൾ നടക്കുന്നത് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ്.