Entertainment

സിനിമ കണ്ട് വിതുമ്പിയ കുട്ടികളെ ആശ്വസിപ്പിച്ച് കാർത്തിക് ആര്യൻ; ‘ചന്തു ചാംപ്യന്’ മികച്ച പ്രതികരണം

Published

on

കാർത്തിക് ആര്യൻ നായകനായ ചിത്രം ‘ചന്തു ചാമ്പ്യൻ’ മികച്ച അഭിപ്രായങ്ങൾ നേടി പ്രദർശനം തുടരുകയാണ്. ജൂൺ 14-ന് സിനിമ റിലീസ് ചെയ്തുവെങ്കിലും സിനിമയുടെ പ്രമോഷന്‍ തുടരുന്നുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സിനിമ കാണാൻ എത്തിയ സ്കൂൾ കുട്ടികളെ കാണാൻ കാർത്തിക് ആര്യൻ തിയേറ്റിൽ എത്തിയിരുന്നു. മുംബൈയിൽ കുട്ടികൾക്കായി മാത്രമുള്ള പ്രത്യേക പ്രദർശനമാണ് സംഘടിപ്പിച്ചത്.

സിനിമ കണ്ട് തേങ്ങി കരഞ്ഞ കുട്ടികളെ ആശ്വസിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. കാർത്തിക് ആര്യനെ കണ്ടപ്പോൾ കരയാൻ തുടങ്ങിയ കുട്ടികളെ താരം തമാശകൾ പറഞ്ഞ് ചിരിപ്പിക്കുകയും സമാധാനിപ്പിക്കുകയും ചെയ്താണ് മടങ്ങിയത്. കാർത്തിക്കിന്റെ ഈ വർഷത്തെ ആദ്യ ചിത്രമാണ് ചന്തു ചാംപ്യൻ. പ്രമുഖ സംവിധായകൻ കബീർ ഖാൻ സംവിധാനം ചെയ്ത ചിത്രം ഒളിമ്പിക് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഇന്ത്യയുടെ ആദ്യ പാരാലിമ്പിക് ചാമ്പ്യൻ മുരളികാന്ത് പേട്കറുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ജീവചരിത്ര ചിത്രമാണ്.

ചന്തു ചാമ്പ്യൻ, തീർച്ചയായും നിങ്ങൾ മിസ് ചെയ്യാന്‍ പാടില്ലാത്ത സിനിമയാണ് എന്നാണ് തിയേറ്ററിൽ ചിത്രം കണ്ടിറങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ് കുറിച്ചത്. സിനിമ ശരിക്കും ആസ്വദിച്ചുവെന്നും ഒരു സ്‌പോർട്‌സ് സിനിമ എന്നതിനേക്കാൾ മേലയാണ് ചിത്രമെന്നും ചിരിക്കുകയും കരയുകയും അഭിമാനം തോന്നുകയുമൊക്കെ ചെയ്തുവെന്നും കപിൽ ദേവ് കുറിച്ചു.

ഇന്ത്യൻ ആർമിയിൽ ബോക്‌സറായും പിന്നീട് ഇന്ത്യയിൽ പാരാലിമ്പ്യൻ നീന്തൽ താരമായും മുരളികാന്ത് നടത്തിയ യാത്രയുടെ പോരാട്ടങ്ങൾ ഈ സിനിമയിലൂടെ കാണിക്കുന്നുണ്ട്. സാജിദ് നദിയാദ്‌വാല നിർമ്മിച്ച ഈ ചിത്രത്തിൽ വിജയ് റാസ്, ഭുവൻ അറോറ, യശ്പാൽ ശർമ്മ, രാജ്പാൽ യാദവ്, അനിരുദ്ധ് ദവെ, ശ്രേയസ് തൽപാഡെ, സൊനാലി കുൽക്കർണി തുടങ്ങി നിരവധി അഭിനേതാക്കളും ചിത്രത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version