Entertainment

‘ദൃശ്യം’ കടന്ന് ‘കണ്ണൂർ സ്ക്വാഡ്’; ആഗോള ബോക്സ് ഓഫീസിൽ നേട്ടം’ദൃശ്യം’ കടന്ന് ‘കണ്ണൂർ സ്ക്വാഡ്’; ആഗോള ബോക്സ് ഓഫീസിൽ നേട്ടം

Published

on

റിയലസ്റ്റിക് ഇൻവസ്റ്റിഗേഷൻ ത്രില്ലർ ‘കണ്ണൂർ സ്ക്വാഡ്’ ബോക്സ് ഓഫീസിൽ ഗംഭീര പ്രതികരണം നേടിയാണ് മുന്നേറുന്നത്. റിലീസ് ചെയ്ത് ഒമ്പത് ദിവസം പിന്നിടുമ്പോഴേയ്ക്കും 50 കോടികടന്നാണ് സിനിമയുടെ യാത്ര. ആഗോള തലത്തിൽ മികച്ച കളക്ഷൻ നേടുന്ന മലയാള സിനിമകളിൽ ആദ്യ പത്തിലും കണ്ണൂർ സ്ക്വാഡ് ഉൾപ്പെട്ടു. ‘ദൃശ്യ’ത്തെ പിന്നിലാക്കിയാണ് നേട്ടം.

കേരളത്തിൽ നിന്നുമാത്രം 30 കോടിയും ആഗോളതലത്തിൽ 60 കോടിയും സിനിമ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. അമ്പത് കോടി കടന്ന നേട്ടത്തിൽ സിനിമയുടെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനമറിയിച്ച് നടൻ ദുൽഖർ സൽമാനും രംഗത്തു വന്നിട്ടുണ്ട്.

2013ലെത്തിയ ജീത്തു ജോസഫ്-മോഹൻലാൽ ചിത്രം ദൃശ്യം അമ്പത് കോടി നേട്ടം കൊയ്യുന്ന ആദ്യ മോഹൻലാൽ ചിത്രവും ഈ നേട്ടം കൈവരിച്ച ആദ്യ മലയാള ചിത്രവുമായിരുന്നു. മറ്റ് ഭാഷകളിൽ റിമേക്ക് ചെയ്യപ്പെട്ടപ്പോൾ അതത് ഇൻഡസ്ട്രികളിലും സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിച്ചു. 2021ൽ സിനിമയുടെ പ്രീക്വൽ എത്തിയെങ്കിലും ഒടിടി റിലീസ് ആയിരുന്നു. ലൂസിഫർ, പുലിമുരുകൻ എന്നീ ചിത്രങ്ങളാണ് ആഗോളതലത്തിൽ 50 കോടി നേടിയ മറ്റു മോഹൻലാൽ സിനിമകൾ.

റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്ക്വാഡ് പതിവ് പൊലീസ് സിനിമകളിൽ നിന്നും മാറിനടന്ന ചിത്രമാണ്. കണ്ണൂർ ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രൂ​പീകരിച്ച സ്പെഷ്യൽ സ്‌​ക്വാ​ഡ് വൈ​ദ​ഗ്ധ്യ​ത്തോ​ടെ തെ​ളി​യി​ച്ച കേ​സാ​ണ് ക​ണ്ണൂ​ര്‍ സ്‌ക്വാഡ് സിനിമയുടെ ഇ​തി​വൃ​ത്തം.

മമ്മൂട്ടിയുടെ താരപരിവേഷത്തേക്കാള്‍ അദ്ദേഹത്തിലെ നടനെ ഉപയോഗപ്പെടുത്തിയുള്ളതാണ് റോണി ഡേവിഡും മുഹമ്മദ് ഷാഫിയും ചേർന്നെഴുതിയ തിരക്കഥയും റോബി വർഗീസിന്റെ സംവിധാനവും. എഎസ്ഐ ജോർജ് മാർട്ടിൻ നയിക്കുന്ന സ്ക്വാഡിൽ ശബരീഷ് വർമ്മ, അസീസ് നെടുമങ്ങാട്, റോണി ഡേവിഡ് രാജ് എന്നിവരാണ് സ്ക്വാഡ് അംഗങ്ങൾ. പ്രവിൺ പ്രഭാകർ എഡിറ്റിങ്ങും മുഹമ്മദ് റാഹിൽ ക്യാമറയും കൈകാര്യം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version