ഖത്തർ: ഈ ഓണക്കാലത്തെ വരവേൽക്കാൻ കേരളത്തിന്റെ അനുഷ്ഠാന കലാരൂപങ്ങളിലൊന്നായ തെയ്യത്തെ ഉൾകൊള്ളിച്ചുക്കൊണ്ടാണ് കൈതോല നാടൻപാട്ട് സംഘം എത്തിയത്. ഖത്തറിൽ കഴിഞ്ഞ 7 വർഷത്തിലേറെയായി 100 ലധികം വേദികൾ പിന്നിട്ടു നാടൻപാട്ട് രംഗത്ത് നിറഞ്ഞു നിൽക്കുന്നവർ ആണ് കൈതോല നാടൻപാട്ട് സംഘം. സംഘത്തിന്റെ പുതിയ വേഷ പകർച്ചയുടെ പ്രകാശനം ഖത്തർ റേഡിയോ സുനോ 91.7 FMൽ വച്ചു നടന്നു.
ഐസിബിസി പ്രസിഡന്റ് ഷാനവാസ് ബാവയും, കേരളലോക സഭ മെമ്പർ അബ്ദുൽ റഊഫ് കൊണ്ടോട്ടിയും ദോഹ ആർട്സ് ലവേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിന് മാറ്റു കൂട്ടാനായി കൈതോല ടീം അംഗങ്ങളുടെ ഓണം സ്പെഷ്യൽ നാടൻ പാട്ടുകളും ഉണ്ടായിരുന്നു.
ഈ ഓണക്കാലത്തെ വരവേറ്റ് കൊണ്ട് ജോജു ലൗവേർസ് ക്ലബ് ഖത്തർ ലുലുവിൽ വച്ചു സംഘടിപ്പിച്ച ഓണനിലാവ് 2023 ഓഗസ്റ്റ് 25 ന് നടന്നു. സിനിമ താരം സനുഷയ്ക്ക് പുതിയ ജേഴ്‌സി കൈ മാറി തങ്ങളുടെ ഈ ഓണ സീസണിലെ ആദ്യ പ്രോഗ്രാം ഗംഭീരമാക്കി. ചടങ്ങിൽ സുപ്രസിദ്ധ സിനിമ താരം ഹരി പ്രശാന്ത് വർമ്മ പങ്കെടുത്തു.