ദുബായ്: നടനും നിർമാതാവുമായ നാദിർഷായുടെ മകൾ ഖദീജ നാദിര്ഷായ്ക്ക് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു. സെലിബ്രിറ്റി വിഭാഗത്തിലാണ് ഖദീജയ്ക്ക് യു.എ..ഇ ഗോൾഡൻ വിസ ലഭിച്ചത് നടൻ നാദിര്ഷയ്ക്കൊപ്പം കുടുംബ സമേതം എത്തിയാണ് ഖദീജ ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്. ദുബായിലെ മുൻനിര സര്ക്കാര് സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയുടെ സാന്നിധ്യത്തിൽ താര കുടുംബം യു.എ.ഇ ഗോൾഡൻ വിസ ഏറ്റുവാങ്ങി. നാദിർഷാ നേരത്തെ യു.എ.ഇ ഗോൾഡൻ വിസ ഏറ്റുവാങ്ങിയിരുന്നു . മലയാളം ഉൾപ്പെടെയുള്ള നിരവധി ഇന്ത്യൻ ചലച്ചിത്ര താരങ്ങൾക്ക് യു.എ.ഇ ഗോൾഡൻ വിസ നേടിക്കൊടുത്തത് ദുബായിലെ മുൻനിര സ്ഥാപനമായ ഇ.സി.എച്ഛ് ഡിജിറ്റൽ മുഖേനെയാണ്. ദുബായിൽ ഫാഷൻ ഡിസൈനിങ്ങിന് പഠിക്കുന്ന ഖദീജ നേരത്തെ പിതാവ് നാദിർഷയോടൊപ്പം ഗാനമാലപിച്ചത് ഏറെ വൈറലായിരുന്നു.