ജിദ്ദ: ജിദ്ദ- മദിന റോഡ് താത്കാലികമായി അടച്ചിടും. നാളെ (വ്യാഴം) ആണ് താത്കാലികമായി അടച്ചിടുന്നത്. ജിദ്ദ മുനിസിപ്പാലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 3 മുതല്‍ വെള്ളിയാഴ്ച രാവിലെ 11 വരെയാണ് അടച്ചിടുക. തെക്ക് ഖുറൈശ് റോഡിനും വടക്ക് ഉമര്‍ അബ്ദുല്‍ ജബ്ബാര്‍ റോഡിനും ഇടയിലാണ് അടച്ചിടുക.
ഈ ഭാഗത്തെ നടപ്പാലം നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് അടച്ചിടുന്നത്. വടക്ക് ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ ഖുറൈശ് റോഡിലേക്കുള്ള സര്‍വീസ് റോഡ് വഴിയും തെക്ക് ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ ഉമര്‍ അബ്ദുല്‍ ജബ്ബാര്‍ റോഡിലേക്കുള്ള സര്‍വീസ് റോഡ് വഴിയും തിരിഞ്ഞു പോകണം എന്നാണ് മുൻസിപാലിറ്റി അധികൃതർ നിർദേശം നൽകിയിരിക്കുന്നത്. ട്രാഫിക് വിഭാഗവുമായി സഹകരിച്ചാണ് റോഡ് അടച്ചിടുന്നത്. എല്ലാ ജനങ്ങളും സഹകരിക്കണമെന്ന് നഗരസഭ അറിയിച്ചു.