മലപ്പുറം: ഡല്‍ഹിയില്‍ നിര്‍മിക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ആസ്ഥാനമായ ഖാഇദെ മില്ലത്ത് സെന്റിന് ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി 25 ലക്ഷം രൂപ സംഭാവന നല്‍കി. മലപ്പുറം ജില്ലാ മുസ്ലിം ലീഗ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ: ഖാദര്‍ മൊയ്തീന്‍ ജിദ്ദ കെഎംസിസി പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്രയില്‍ നിന്ന് തുക ഏറ്റുവാങ്ങി.
മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ, ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപി, ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് ഉമര്‍, മുസ്ലിം ലീഗ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പിഎംഎ സലാം, തമിഴ്‌നാട് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെഎം അബൂബക്കര്‍, ദേശീയ സെക്രട്ടറി സികെ സുബൈര്‍, കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി ട്രഷര്‍ അഹമ്മദ് പാളയാട്ട്, ജിദ്ദ കെഎംസിസി ട്രഷര്‍ വിപി അബ്ദു റഹ്‌മാന്‍, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു, ഓര്‍ഗനൈസിങ് സെക്രട്ടറി ടി പി അഷ്‌റഫലി, സികെ ഷാക്കിര്‍, എംഎസ്എഫ് ദേശീയ പ്രസിഡന്റ് അഹമ്മദ് ഷാജു, ജനറല്‍ സെക്രട്ടറി എസ്എച്ച് അര്‍ഷദ്, സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, ജില്ലാ ലീഗ് സെക്രട്ടറി പിഎം സമീര്‍, കെഎംസിസി നേതാക്കളായ പിഎംഎ ജലീല്‍, പാഴേരി കുഞ്ഞിമുഹമ്മദ്, മജീദ് പുകയൂര്‍, ഗഫൂര്‍ പട്ടിക്കാട്, മജീദ് അരിമ്പ്ര, മുജീബ് പാങ്ങ്, ഉമ്മര്‍ കോടൂര്‍, സഹീര്‍ ഇരുവിഴി, ജാഫര്‍ കുറ്റൂര്‍, മാനു പട്ടിക്കാട്, റഫീഖ് പെരിന്തല്‍മണ്ണ, സിഎച്ച് മുസ്തഫ, അബു ചെറുകാവ്, എന്‍കെ അലി, കെപി സൈതലവി തുടങ്ങിയവര്‍ പങ്കെടുത്തു.
കെഎംസിസിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന് അഭിമാനമുണ്ടെന്നും പ്രവാസി വിഷയങ്ങളില്‍ പാര്‍ട്ടി എന്നും താല്‍പര്യപൂര്‍വം ഇടപെടാറുണ്ടെന്നും ഫണ്ട് ഏറ്റുവാങ്ങിയ ഖാദര്‍ മൊയ്തീന്‍ പറഞ്ഞു. ജിദ്ദ കെഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍ മറ്റ് എല്ലാ കെഎംസിസികള്‍ക്കും മാതൃകയാണെന്ന് ചടങ്ങില്‍ സംസാരിച്ച പികെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന സിഎച്ച് സെന്ററിന് ജിദ്ദ കെഎംസിസി കഴിഞ്ഞയാഴ്ച 10 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു.