Gulf

ലോകത്തിലെ ഏറ്റവും വലിയ ഇറച്ചിക്കോഴി വളർത്തൽ കമ്പനിയായ ജെബിഎസ് സൗദിയിലേക്ക്; കോഴിഫാം സ്ഥാപിക്കും

Published

on

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ ഇറച്ചിക്കോഴി വളർത്തൽ കമ്പനിയായ ജെബിഎസ് സൗദിയിലേക്ക് വരുന്നു. ബ്രസീലിലെ കമ്പനിയാണ് ജെബിഎസ് . ഇറച്ചിക്കോഴി ഉത്പാതിപ്പിക്കുന്നതിനാണ് കമ്പനി സൗദിയിലേക്ക് വരുന്നത്. 200 കോടി യു.എസ് ഡോളറിലധികം മുതൽമുടക്കി യാണ് ഇവർ സൗദിയിലെ ഖസീം പ്രവിശ്യായിൽ ഫാം സ്ഥാപിക്കുന്നത്. മാംസത്തിനും, കോഴി ഇറച്ചിക്കും ഏറ്റവും വലിയ വിപണിയാണ് സൗദി. അതിനാൽ തന്നെയാണ് സൗദി ഫാം നിർമ്മിക്കാൻ വേണ്ടി തെരഞ്ഞെടുത്തതെന്ന് ജെബിഎസ് ഇക്കണോമിക്‌സിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ വെസ്ലി ബാറ്റിസ്റ്റർ പറഞ്ഞു.

ഫാമിനുള്ളിൽ ഒരു ഫാക്റ്ററി സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. സൗദി വിപണി മാത്രമല്ല കമ്പനി ലക്ഷ്യം വെക്കുന്നത്. തൊട്ടടുത്ത രാജ്യങ്ങളിലേക്ക് ഇവിടെ നിന്നും കോഴികളെ കയറ്റി അയക്കും. ജെബിഎസ് കമ്പനി ആറ് ഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഒരു കമ്പനിയാണ് 100 ലധികം രാജ്യങ്ങളിൽ ഇന്ന് ഇറച്ചികോഴികൾ കമ്പനി വിതരണം ചെയ്യുന്നുണ്ട്.

സൗദി വിദേശ കമ്പനികളെ രാജ്യത്തേക്ക് സ്വാഗതം ചെയ്തിരുന്നു. കമ്പനികൾക്ക് സ്ഥാപനങ്ങൾ തുടങ്ങാൻ വേണ്ടി നിയമങ്ങൾ ലഘൂകരിക്കുന്ന തരത്തിലാണ് ഇപ്പോൾ സൗദി നിയമങ്ങൾ മാറ്റിയിരിക്കുന്നത്. സൗദി വിപണിയിലേക്ക് തങ്ങളുടെ കമ്പനികയെ കൊണ്ടു വരുന്നതിന് വേണ്ടി നിരവധി പ്രോത്സാഹനങ്ങൾ ലഭിച്ചതായി ബാറ്റിസ്റ്റ പറഞ്ഞു.

വേൾഡ് ഇക്കണോമിക് ഫോറത്തോടനുബന്ധിച്ചാണ് സൗദിയിൽ നിക്ഷേപിക്കുന്നതിനുള്ള ചർച്ചകൾ നടന്നത്. സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ് ഉൾപ്പെടെയുള്ള നിരവധ പേർ ചർച്ചയിൽ പങ്കെടുക്കാൻ വേണ്ടിയെത്തിയിരുന്നു. നിരവധി നിക്ഷേപ സാധ്യതകളെ കുറിച്ച് ചർച്ചകൾ നടന്നുവെന്ന് ബാറ്റിസ്റ്റ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version