Gulf

വ​രും ദി​വ​സ​ങ്ങ​ളി​ൽ ത​ണു​പ്പ്കൂ​ടും; കുവെെറ്റിൽ പ​ര​ക്കെ മ​ഴ​, ഇടിമിന്നലിന് സാധ്യതയെന്ന് കുവെെറ്റ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം

Published

on

കുവെെറ്റ്: കുവെെറ്റിൽ അടുത്ത ദിവസങ്ങളിൽ പരക്കെ മഴ പെയ്യും. കഴിഞ്ഞ ദിവസങ്ങളിൽ ഉച്ചവരെ മിക്കയിടങ്ങളിലും മഴ അനുഭവപ്പെട്ടു. മിന്നലോട് കൂടിയ ചാറ്റൽമഴക്ക് വരും ദിവസങ്ങളിൽ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ശനിയാഴ്ച രാവിലെ ആകാശം മൂടിക്കെട്ടിയ നിലയിലായിരുന്നു. വരും ദിവസങ്ങളിൽ മഴ ശക്തമാകും എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോർട്ട്. രാത്രി താപനില 10 ഡിഗ്രി സെൽഷ്യസിന് താഴെയെത്തി.

രാജ്യത്ത് വരും ദിവസങ്ങളിൽ അസ്ഥിരമായ കാലാവസഥ തുടരാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ തണുപ്പ് കൂടും. ചൂട് പകരുന്ന വസ്ത്രങ്ങൾ ആണ് ധിരിക്കേണ്ടതെന്ന് അധികൃതർ അറിയിച്ചു. മൂടല്‍മഞ്ഞും മഴയും ദൂരക്കാഴ്ച കുറക്കാൻ സാധ്യതയുണ്ട്. അതിനാൽ വാഹനം ഓടിക്കുന്നവർ ജാഗരത പാലിക്കണം. വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധപുലർത്തണം. എന്തെങ്കിൽ അടിയന്തര സാഹചര്യം ഉണ്ടായാൽ 112 എന്ന നമ്പറിൽ വിളിക്കാൻ മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version