മനാമ: ബഹ്റെെനിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിൽ യാത്ര ചെയ്യുന്നവർക്ക് പുതിയ നിയന്തരണവുമായി അധികൃതർ. സംസം വെള്ളം ഇനി അനുവദിച്ച ബാഗേജ് പരിധിക്കുള്ളിൽ മാത്രമേ കൊണ്ടുപോകാൻ കഴിയൂ. ആദ്യം ബാഗേജിന്റെ തൂക്കത്തിനു പുറമെ സംസം വെള്ളം സൗജന്യമായി കൊണ്ടുപോകാൻ സാധിക്കുമായിരുന്നു. എന്നാൽ ഇനി അത് പറ്റില്ല.
ടിക്കറ്റിൽ അനുവദിച്ച തൂക്കത്തിന് പുറമെയാണ് സംസം വെള്ളം കൊണ്ടുപോയിരുന്നത്. എന്നാൽ ഇനി അത് സാധിക്കില്ല. സംസം വെള്ളം കൊണ്ടുപോകുന്നതെങ്കിൽ ഒരു കിലോക്ക് ഏഴ് ബഹ്റൈൻ ദിനാർ എന്ന നിരക്കിൽ നൽകണം. സംസം വെള്ളം ബോട്ടിലുകൾ സംസം വാട്ടർ എന്ന് പ്രിന്റ് ചെയ്ത പ്രത്യേക കാർട്ടനിൽ പാക് ചെയ്താണ് കൊണ്ടുപോകേണ്ടത്. എയർ ഇന്ത്യ, നിശ്ചയിച്ച ബാഗേജ് തൂക്കത്തിനു പുറമെ സംസം വെള്ളം കൊണ്ടുപോകാമെന്നതിൽ മാറ്റം വരുത്തിയിട്ടില്ല. ബഹ്റെെനിൽ നിന്നും ഉംറക്ക് പോയി തിരിച്ച് ബഹ്റെെനിലേക്ക് പോകുന്ന പ്രവാസികൾക്ക് ഇത് തിരിച്ചടിയാകും.