യുഎഇ: അയോധ്യയിലെ പ്രാണപ്രഥതിഷ്ഠയുമായി ബന്ധപ്പെട്ട് ബുർജ് ഖലീഫയില്‍ വരെ രാമന്റെ ചിത്രം പതിഞ്ഞു എന്ന തരത്തിൽ വാർത്തയും ചിത്രവും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയുണ്ടായി. ചിത്രം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വെെറലായിരുന്നു. എന്നാൽ ഈ പ്രചരിക്കുന്ന ചിത്രം വ്യാജമാണ്. ബുർജ് ഖലീഫയില്‍ അത്തരത്തിൽ ഒരു ചിത്രവും അധികൃതർ പ്രദർശിപ്പിച്ചിട്ടില്ല എന്നാണ് സത്യം.
ഇന്ത്യയിലെ പോലെയല്ല യുഎഇയിലെ സെെബർ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ. നിയമം ലംഘിച്ചാല്‍ പിഴയടക്കമുളള ശിക്ഷാനടപടികള്‍ നേരിടേണ്ടി വരും. വ്യക്തികളുടെ സ്വകാര്യ മാനിക്കുക, തെറ്റായ വിവരങ്ങൾ പങ്കുവെക്കാതെ ഇരിക്കുക, മറ്റുളളവരുടെ വിശ്വാസത്തെയും മതത്തെയും ബഹുമാനിക്കുക എന്നിവയെല്ലാം കൃത്യമായി പാലിക്കണം എന്ന് നിയമമുള്ള രാജ്യമാണ് യുഎഇ. കുറ്റം ചെയ്ത പ്രതികളുടെ മുഖം പോലും വ്യക്തികളുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായി യുഎഇ പുറത്തുവിടാറില്ല.
രാജ്യത്തെ മോശമാക്കുന്ന രീതിയിൽ ചിത്രങ്ങളോ, അഭിപ്രായപ്രകടനങ്ങളോ, ഭരണാധികാരികളെ പരസ്യമായി വെല്ലുവിളിക്കുകയോ നടത്തിയാൽ സെെബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടും. ആർട്ടിക്കിൾ 20 മുതല്‍ 28 വരെയുളള നിയമങ്ങള്‍ അനുസരിച്ച് ഇത്തരം കുറ്റങ്ങൾ ചെയ്യുന്നവർക്ക് ശിക്ഷ ലഭിക്കും. 5 വർഷം വരെ തടവും 500,000 ദിർഹം വരെയുള്ള ശിക്ഷയായിരിക്കും ലഭിക്കുന്നത്. മറ്റ് രാജ്യങ്ങളെയും അവിടത്തെ നിയമങ്ങളും യുഎഇ ബഹുമാനിക്കുന്നുണ്ട്. അതിനാൽ ഏതെങ്കിലും രാജ്യത്തെ സംബന്ധിക്കുന്ന അപകീർത്തികരമായതോ അവഹേളിക്കുന്നതോ ആയ പരാമർശങ്ങള്‍ യുഎഇയിൽ വെച്ച് നടത്തിയാലും പിഴയും , ശിക്ഷയും ലഭിക്കും. 100,000 മുതല്‍ 500,000 ദിർഹം (ഏകദേശം 1 കോടി ഇന്ത്യന്‍ രൂപ) വരെ പിഴ ലഭിക്കും.
യുഎഇയിൽ വ്യക്തികളുടെ സമ്മതമില്ലാതെ അവരുടെ ഫോട്ടോ എടുക്കുന്നത് വരെ കുറ്രകരമാണ്. അവർ അറിയാതെ ഫോട്ടോ എടുക്കുക, ളിഞ്ഞുനോക്കുക ഇതെല്ലാം നിയമത്തിന്റെ പരിതിയിൽ വരും. 6 മാസത്തെ ശിക്ഷയും 150,000 ദിർഹം മുതല്‍ 500,000 ദിർഹം വരെ പിഴയും ലഭിക്കാവുന്ന ശിക്ഷകളാണ് ഇവ. പൊതു ധാർമികതയെ അപമാനിക്കുന്ന തരത്തിൽ അശ്ലീലസാഹിത്യം അടങ്ങിയ വെബ്‌സൈറ്റ് നിയന്ത്രിക്കുന്ന യുഎഇയിൽ കുറ്റകരമാണ്. തടവും 250,000 മുതല്‍ 500,000 ദിർഹം വരെ പിഴയും ലഭിക്കുന്ന ശിക്ഷയാണ് ഇത്. കിംവദന്തികള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാല്‍ ആറ് മാസത്തെ തടവുശിക്ഷയും 20,000 ദിർഹം മുതല്‍ 1,00,000 ദിർഹം (ഏകദേശം 22,00000 ഇന്ത്യന്‍രൂപ) പിഴ ലഭിക്കും.