ടൊവിനോ തോമസ് നായകനാകുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫസ്സ് ഗ്ലാൻസ് പുറത്തിറങ്ങി. ഡാർവിൻ കുര്യാക്കോസിന്റെ സംവിധാനത്തിൽ തിയേറ്റർ ഓഫ് ഡ്രീംസും സരിഗമയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ആക്ഷൻ പശ്ചാത്തലത്തിൽ ഇറങ്ങുന്ന കുറ്റാന്വേഷണ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. ടൊവിനോയോടൊപ്പം സിദ്ദിഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, കോട്ടയം നസീർ, മധുപാൽ, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.