ഫാസ്റ്റിംഗ്, ഡയറ്റിംഗ് എന്നിവയെല്ലാം ആരോഗ്യത്തിനും തടി കുറയ്ക്കാനും വേണ്ടി ലോകമെമ്പാടും ആളുകള്‍ പിന്‍തുടര്‍ന്ന് വരുന്ന ഒന്നാണ്. ഫാസ്റ്റിംഗ് അഥവാ ഉപവാസം എന്നത് ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ചെയ്യാറുണ്ടെങ്കിലും ഇതിന് ആരോഗ്യപരമായ ഗുണങ്ങള്‍ കൂടിയുണ്ടെന്നതാണ് വാസ്തവം. തടി കുറയ്ക്കാന്‍ കൂടി സഹായമാണ് ഫാസ്റ്റിംഗ് എന്നത്. ഇത്തരത്തിലെ ഫാസ്റ്റിംഗ് കാര്യം പയുമ്പോള്‍ ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ് (intermittent fasting) എന്നത് ഏറെ പ്രാധാന്യമര്‍ഹിയ്ക്കുന്ന ഒന്നാണ്. തടി കുറയ്ക്കാന്‍ ഇതേറെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുമുണ്ട്.
ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ്
ന്യു ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനിലെ ഒരു ലേഖനപ്രകാരം ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ് തടി കുറയ്ക്കാന്‍, ഹൃദയാരോഗ്യത്തിന്, പ്രമേഹത്തിന്, ആയുസ് വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുമെന്ന് പറയുന്നു. ഇത് ഫാറ്റി ലിവര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഏറെ ഗുണകരമാണ്.
ഇഷ്ടമുള്ള ഭക്ഷണം
പേര് സൂചിപ്പിയ്ക്കുന്നത് പോലെ തന്നെ തന്നെ ഇത് ഇടവേളയുള്ള ഫാസ്റ്റിംഗ് എന്നത് തന്നെയാണ്. ഇതിന്റെ പ്രത്യേകത ഭക്ഷണത്തിനിടയില്‍ കൃത്യമായ ഇടവേളയെടുക്കണമെങ്കിലും ഇഷ്ടമുള്ള ഭക്ഷണം കഴിയ്ക്കാമെന്നത് തന്നെയാണ്.
ഇത് കൃത്യമായി ചെയ്യുന്നതിന് 16-18 മണിക്കൂര്‍ ഇടവേളയെടുക്കേണ്ടതുണ്ട്. അതായത് ഇത്രയും നേരം അടുപ്പിച്ച് കഴിയ്ക്കാതിരിയ്ക്കണം. തുടക്കക്കാര്‍ക്ക് ഇത് ബുദ്ധിമുട്ടായതിനാല്‍ തന്നെയും 12 മണിക്കൂര്‍ ഇടവേള വച്ച് ഇത് തുടങ്ങാം. പിന്നീട് കൂടുതല്‍ സമയത്തേയ്ക്ക് കടക്കാം.
രാത്രി
രാത്രി ഇത് ചെയ്യുന്നത് കൂടുതല്‍ നല്ലതാണെന്ന് പറയാം. കാരണം ഉറക്കസമയം കൂടി ഇതില്‍ ഉള്‍പ്പെടുത്താം. രാത്രി 7ന് മുന്‍പ് അത്താഴം കഴിച്ചാല്‍ പിന്നെ ഉറക്ക സമയം കൂടി ഉള്‍പ്പെടുത്തി 12 മണിക്കൂറോ കൂടുതല്‍ സമയമോ കഴിഞ്ഞ ശേഷം അടുത്ത ഭക്ഷണം, അതായത് പ്രഭാത ഭക്ഷണം കഴിയ്ക്കാം.
ഒറ്റയടിക്ക് 10-16 മണിക്കൂർ ഉപവസിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് സ്റ്റോറുകളെ ഊർജ്ജമാക്കി മാറ്റാൻ സഹായിക്കുന്ന പ്രവർത്തിയാണ്. ഇത് ശരീരഭാരം ഏറ്റവും മികച്ച രീതിയിൽ കുറയ്ക്കാൻ പ്രോത്സാഹിപ്പച്ചു കൊണ്ട് കെറ്റോണുകളെ രക്തപ്രവാഹത്തിലേക്ക് കടത്തി വിടുന്നു.
കൊഴുപ്പ്
കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള ഒരു മികച്ച മാർഗമാണ് ഇടവിട്ടുള്ള ഉപവാസം. കൊഴുപ്പ് സംഭരണ ഹോർമോൺ ആയിട്ടുള്ള ഇൻസുലിൻ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കാതെ നിയന്ത്രിച്ചു നിർത്തുവാനും വീക്കം തടയുന്നതിനും ഇത് സഹായിക്കുന്നു.
ദഹനത്തിന് ഒരു ഇടവേള നൽകുകയും ശരീരത്തിന്റെ ഭാഗങ്ങളിലേക്ക് രക്തയോട്ടം വഴിതിരിച്ചുവിടുകയും രോഗശാന്തിയും പരിചരണവും ആവശ്യമുള്ള ശരീരത്തെ സുഖപ്പെടുത്തുന്നതിനും ഈ ഉപവാസം സഹായിക്കുന്നു.
വെള്ളം
ഫാസ്റ്റിംഗ് സമയത്ത് വെള്ളം മാത്രം കുടിയ്ക്കാം. അത്യാവശ്യമെങ്കില്‍ പാല്‍ ചേര്‍ക്കാത്ത, മധുരം ചേര്‍ക്കാത്ത ഹെര്‍ബല്‍ ടീ ഉപയോഗിയ്ക്കാം. ഈ ഫാസ്റ്റിംഗ് സമയത്ത് ആരോഗ്യകരമായ ഭക്ഷണം കഴിയ്ക്കുന്നത് കൂടുതല്‍ ഗുണം നല്‍കും.
ഈ ഫാസ്റ്റിംഗ് സമയത്ത് ആരോഗ്യകരമായ ഭക്ഷണം കഴിയ്ക്കുന്നത് കൂടുതല്‍ ഗുണം നല്‍കും.
പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, ഫൈബർ എന്നിവയടങ്ങിയ നല്ല ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് കൂടുതല്‍ ഗുണം നല്‍കും. അനാരോഗ്യകരമായവ ഒഴിവാക്കുക. മറ്റേത് ഡയറ്റുകളേക്കാളും ഈ ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ് രീതി തടി കുറയ്ക്കുന്നത് ഉള്‍പ്പെടെ പല ആരോഗ്യ ഗുണങ്ങളും നല്‍കുന്ന ഒന്നാണ്.